Breaking News

നീലേശ്വരം പൊതുജന വായനശാല ഗ്രന്ഥാലയം 75-ാം വാര്‍ഷികവും വിദ്വാന്‍ കെ.കെ.നായര്‍ ജന്മശതാബ്ദിയാഘോഷവും നടത്തുന്നു: സംഘാടക സമിതി ഞായറാഴ്‌ച

ലൈബ്രറി കൗണ്‍സിലിന്റെ നിയന്ത്രണത്തില്‍ ജില്ലയിലെ എ ക്ലാസ്‌ ഗ്രന്ഥാലയങ്ങളില്‍ ഒന്നായ നീലേശ്വരം പടിഞ്ഞാറ്റംകൊഴുവലിലെ പൊതുജനവായനശാല ഗ്രന്ഥാലയം 75-ാം വാര്‍ഷികം ആഘോഷിക്കുന്നു.
ലൈബ്രറി സ്ഥാപകന്‍ വിദ്വാന്‍ കെ.കെ.നായരുടെ ജന്മശതാബ്ദി ആഘോഷവും ഇതോടനുബന്ധിച്ചു നടക്കും. സംഘാടക സമിതി രൂപീകരണ യോഗം സെപ്‌റ്റംബര്‍ 22 നു ഞായറാഴ്‌ച രാവിലെ 10.30 ന്‌ വായനശാലയില്‍ ചേരും. ഇതോടനുബന്ധിച്ച്‌ രാവിലെ 10 മണിക്ക്‌ ലൈബ്രറിയുടെ വിശേഷാല്‍ പൊതുയോഗവും വായനശാലയില്‍ ചേരും.

No comments