കോണ്ഗ്രസ് കിനാനൂര് കരിന്തളം മണ്ഡലം 192-ാം ബൂത്ത് കമ്മിറ്റി അനുമോദന സദസും രാജീവ് പുരസ്കാര് വിതരണവും നടത്തി
കോണ്ഗ്രസ് കിനാനൂര് കരിന്തളം മണ്ഡലം 192-ാം ബൂത്ത് കമ്മിറ്റി അനുമോദന സദസും രാജീവ് പുരസ്കാര് വിതരണവും നടത്തി.
ആനക്കല്ല് പ്രിയദര്ശിനി മന്ദിരത്തിനു സമീപം നടന്ന പരിപാടി രാജ്മോഹന് ഉണ്ണിത്താന് എംപി ഉദ്ഘാടനം ചെയ്തു. പുരസ്കാര വിതരണവും നിര്വഹിച്ചു. ബൂത്ത് പരിധിയില് എസ്എസ്എല്സി, പ്ലസ്ടു, എല്എസ്എസ്, യുഎസ്എസ് പരീക്ഷകളിലെ ഉന്നതവിജയികള്ക്കും മറ്റു മേഖലകളില് കഴിവു തെളിയിച്ച പ്രതിഭകള്ക്കാണ് രാജീവ് പുരസ്കാര് സമ്മാനിച്ചത്. ബൂത്ത് പ്രസിഡന്റ് സി.രാജന് അധ്യക്ഷനായി. കാഞ്ഞങ്ങാട് ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് ഉമേശന് വേളൂര്, കിനാനൂര് കരിന്തളം മണ്ഡലം പ്രസിഡന്റ് മനോജ് തോമസ് എന്നിവര് പ്രസംഗിച്ചു. ബൂത്ത് സെക്രട്ടറി പി.മോഹനന് സ്വാഗതവും സെക്രട്ടറി വി.ശ്രീജിത്ത് നന്ദിയും പറഞ്ഞു. മണ്ഡലം, ബ്ലോക്ക് നേതാക്കള് പരിപാടിയില് സംബന്ധിച്ചു.
No comments