Breaking News

മടിക്കൈ കറുവളപ്പിൽ വേണ്ട മുൻകരുതലെടുക്കാതെയും കെഎസ്ഇബി അധികൃതരെ അറിയിക്കാതെയും സ്വകാര്യ വ്യക്തി നടത്തിയ മരം മുറി പൊല്ലാപ്പായി.

മടിക്കൈ കറുവളപ്പിൽ വേണ്ട മുൻകരുതലെടുക്കാതെയും കെഎസ്ഇബി അധികൃതരെ അറിയിക്കാതെയും സ്വകാര്യ വ്യക്തി നടത്തിയ മരം മുറി പൊല്ലാപ്പായി.
പുറമ്പോക്ക് സ്ഥലത്തെ മരമാണ് മുറിച്ചത്. മുറിക്കുന്നതിനിടെ മരം പൊട്ടി വൈദ്യുതിലൈനിൽ വീണ് തൊഴിലാളിക്ക് പരിക്കേറ്റു. ജോണി എന്ന തൊഴിലാളിക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈദ്യുതി പോസ്റ്റുകൾക്ക് കേടുപാടുണ്ടായി. സമീപവാസികളായ അനിൽ, ബാലകൃഷ്ണൻ എന്നിവരുടെ വീടുകളിൽ ഇലക്ട്രിക്, ഇലക്ട്രോണിക് ഉപകരണങ്ങൾക്കും കേടുപാടുണ്ടായി.

No comments