Breaking News

കിനാനൂര്‍ കരിന്തളം മണ്ഡലം കോണ്‍ഗ്രസ്‌ കമ്മിറ്റി ബിരിക്കുളത്ത്‌ പന്തംകൊളുത്തി പ്രകടനം നടത്തി

മുഖ്യമന്ത്രിയുടെ രാജി ഉള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ കിനാനൂര്‍ കരിന്തളം മണ്ഡലം കോണ്‍ഗ്രസ്‌ കമ്മിറ്റി ബിരിക്കുളത്ത്‌ പന്തംകൊളുത്തി പ്രകടനം നടത്തി.
സി.കെ.ബാലചന്ദ്രന്‍, ടി.ബാലകൃഷ്‌ണന്‍, ശ്രീനാഥ്‌ കാളിയാനം, ജോഷി തോമസ്‌, വര്‍ക്കി പന്തമ്മാക്കന്‍, സിജു ചേലക്കാട്ട്‌ ഹരിശങ്കര്‍ കോളംകുളം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പ്രതിഷേധ യോഗവും ചേര്‍ന്നു. ഡിസിസി അംഗം സി.വി.ഭാവനന്‍ പ്രതിഷേധ യോഗം ഉദ്‌ഘാടനം ചെയ്‌തു. മണ്ഡലം പ്രസിഡന്റ്‌ മനോജ്‌ തോമസ്‌ അധ്യക്ഷനായി. സി.ഒ.സജി, കെ.പി.ചിത്രലേഖ, നൗഷാദ്‌ കാളിയാനം, സി.വി.ബാലകൃഷ്‌ണന്‍, അജയന്‍ വേളൂര്‍, കണ്ണന്‍ പട്‌ളം, ബാലഗോപാലന്‍ കാളിയാനം, റെജി തോമസ്‌, മനോഹരന്‍ വരഞ്ഞൂര്‍, ജോണി കുന്നാണി, രാജീവന്‍ കാളിയാനം, വിഷ്‌ണുപ്രകാശ്‌, ലിയോണ്‍സ്‌ ബിരിക്കുളം തുടങ്ങിയവര്‍ സംസാരിച്ചു.

No comments