നീലേശ്വരം പടിഞ്ഞാറ്റംകൊഴുവല്‍ കരിങ്ങാട്ട് തറവാട്ടില്‍ ഭഗവതിസേവയും അനുമോദനയോഗവും നടത്തി.
നീലേശ്വരം പടിഞ്ഞാറ്റംകൊഴുവല്‍ കരിങ്ങാട്ട് തറവാട്ടില്‍ ഭഗവതിസേവയും അനുമോദനയോഗവും നടത്തി.
തന്ത്രി നീലമന ശംഭു നമ്പൂതിരി കാര്‍മികത്വം വഹിച്ചു. അനുമോദന സദസില്‍ തറവാട് അംഗങ്ങളുടെ മക്കളില്‍ പാഠ്യവിഷയങ്ങളില്‍ മികവു കാട്ടിയവര്‍ക്ക് അനുമോദനമൊരുക്കി. രാജമോഹന്‍ കരിങ്ങാട്ട് കുട്ടികളെ അനുമോദിച്ചു. രത്‌നാകരന്‍ കരിങ്ങാട്ട്, സതീഷ് കരിങ്ങാട്ട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. തറവാട് ട്രസ്‌റ്റ് സെക്രട്ടറി ശശിധരന്‍ നായര്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി രാജേഷ് കരിങ്ങാട്ട് നന്ദിയും പറഞ്ഞു.
No comments