Breaking News

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവല്‍ എന്‍എസ്‌എസ്‌ കരയോഗത്തിന്റെയും വനിതാസമാജത്തിന്റെയും നേതൃത്വത്തില്‍ അനുമോദന സമ്മേളനം നടത്തി.

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവല്‍ എന്‍എസ്‌എസ്‌ കരയോഗത്തിന്റെയും വനിതാസമാജത്തിന്റെയും നേതൃത്വത്തില്‍ അനുമോദന സമ്മേളനം നടത്തി.
വിശിഷ്ട സേവനത്തിന്‌ മുഖ്യമന്ത്രിയുടെ പോലീസ്‌ മെഡല്‍ നേടിയ പി.ആര്‍.ശ്രീനാഥ്‌ പള്ളിയത്ത്‌. വക്കീല്‍ ഗുമസ്‌തനില്‍ നന്നു സ്വപ്രയത്‌നത്താല്‍ അഭിഭാഷകനായി എന്‍ റോള്‍ ചെയ്‌ത ഗംഗാധരന്‍ പള്ളിയത്ത്‌ എന്നിവര്‍ക്കാണ്‌ അനുമോദനമൊരുക്കിയത്‌. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി അനുമോദന സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. കരയോഗം പ്രസിഡന്റ്‌ പി.കുഞ്ഞിരാമന്‍ നായര്‍ അധ്യക്ഷത വഹിച്ചു.
വൈസ്‌ പ്രസിഡന്റ്‌ എം.മധുസൂദനന്‍ അനുമോദിക്കപ്പെട്ടവരെ പരിചയപ്പെടുത്തി. എന്‍എസ്‌എസ്‌ ഡയറക്ടര്‍ ബോര്‍ഡ്‌ മുന്‍ അംഗം പി.യു.ഉണ്ണിക്കൃഷ്‌ണന്‍ നായര്‍, നഗരസഭ കൗണ്‍സിലര്‍ പി.ബിന്ദു, രാജാസ്‌ എച്ച്‌എസ്‌എസ്‌ റിട്ട.എച്ച്‌എം, കെ.സി.മാനവര്‍മ രാജ, കിഴക്കന്‍കൊഴുവല്‍ എന്‍എസ്‌എസ്‌ കരയോഗം പ്രസിഡന്റ്‌ ഇ.പത്മനാഭന്‍ നായര്‍ മാങ്കുളം, എന്‍എസ്‌എസ്‌ വനിതാസമാജം പ്രസിഡന്റ്‌ എം.പങ്കജാക്ഷി എന്നിവര്‍ പ്രസംഗിച്ചു. കരയോഗം സെക്രട്ടറി കെ.എം.ഗോപാലകൃഷ്‌ണന്‍ നായര്‍ സ്വാഗതവും വനിതാസമാജം പ്രസിഡന്റ്‌ കെ.എം.അനിത എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്നു വനിതാവിഭാഗത്തിന്റെ നൃത്താവിഷ്‌കാരവും ശിവദം സ്‌കൂള്‍ ഓഫ്‌ ഡാന്‍സിന്റെ നൃത്താവിഷ്‌കാരം അരങ്ങേറി.
...........................................

No comments