Breaking News

സക്ഷമ ഹൊസ്ദുർഗ് താലൂക്ക് സമിതി ഭിന്നശേഷിക്കാരിലെ കിടപ്പുരോഗികൾക്ക് ഓണക്കിറ്റ് നൽകി.

സക്ഷമ ഹൊസ്ദുർഗ് താലൂക്ക് സമിതി ഭിന്നശേഷിക്കാരിലെ കിടപ്പുരോഗികൾക്ക് ഓണക്കിറ്റ് നൽകി.
നീലേശ്വരം ജനത കലാസമിതിയിൽ നടന്ന പരിപാടി 
ഡോ. കെ.സി.കെ.രാജ ഉദ്ഘാടനം ചെയ്തു. സക്ഷമ താലൂക്ക് പ്രസിഡന്റ് പി.ആർ. കൃഷ്ണകുമാർ അധ്യക്ഷനായി. ഡോ.വി.സുരേശൻ മുഖ്യ പ്രഭാഷണം നടത്തി. സക്ഷമ ജില്ലാ പ്രസിഡന്റ് രവീന്ദ്രൻ നായർ, ആർഎസ്എസ് നീലേശ്വരം ഖണ്ഡ് സംഘചാലക് പി.കൃഷ്ണകുമാർ, ബിജെപി നീലേശ്വരം മണ്ഡലം വൈസ് പ്രസിഡന്റ് പി.യു. വിജയകുമാർ, ബാർബേഴ്സ് അസോസിയേഷൻ മുൻ ജില്ലാ പ്രസിഡന്റ് എൻ. സേതു എന്നിവർ സംസാരിച്ചു. സക്ഷമ താലൂക്ക് സെക്രട്ടറി കെ.എം. സന്തോഷ് സ്വാഗതവും സി.സുപർണ നന്ദിയും പറഞ്ഞു. അറുപതോളം പേർക്ക് ഓണക്കിറ്റുകൾ നൽകി.

No comments