സിപിഎം കരിന്തളം ഈസ്റ്റ് ലോക്കൽ സമ്മേളനം: സംഘാടക സമിതിയായി
ഇരുപത്തിനാലം പാർട്ടി കോൺഗ്രസിന് മുന്നോടിയായിയുള്ള സിപിഎം കരിന്തളം ഈസ്റ്റ് ലോക്കൽ സമ്മേളനം ഒക്ടോബർ 30, 31 തീയതികളിൽ നടക്കും. പ്രതിനിധി സമ്മേളനം ഒക്ടോബർ 30ന് മുക്കട വി. വി. വെള്ളുങ്ങ നഗറിലും പൊതുസമ്മേളനം 31ന് കോയിത്തട്ട സി.നാരായണൻ, വി വി രാജൻ നഗറിലും നടക്കും. സമ്മേളനം വിജയിപ്പിക്കുന്നതിന് വേണ്ടിയുള്ള സംഘാടക സമിതി യോഗം കുണ്ടൂരിൽ നടന്നു. ഏരിയ കമ്മിറ്റി അംഗം കയനി മോഹനൻ ഉദ്ഘാടനം ചെയ്തു. കെ സതീശൻ അധ്യക്ഷനായിരുന്നു. വരയിൽ രാജൻ, എം ചന്ദ്രൻ, പി. ലോജിത്ത്, പി പി രാജേഷ്, കെ അനിത, കെ വി സുധീഷ് കുമാർ, വി അമ്പുഞ്ഞി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എം ചന്ദ്രൻ( ചെയർമാൻ) വി അമ്പുഞ്ഞി (വൈസ് ചെയർമാൻ ) വരയൻ രാജൻ (കൺവീനർ ) പി ശാർങി (ജോ. കൺവീനർ ) എന്നിവരെ തിരഞ്ഞെടുത്തു.
No comments