നീലേശ്വരം മണ്ഡലം കോൺഗ്രസ് മുൻ പ്രസിഡന്റ് എം.നാരായണന്റെ 16ാം ചരമ വാർഷിക ദിനം ഇന്ന് ആചരിക്കും.
മണ്ഡലം നാലാം വാർഡ് കോൺഗ്രസിന്റെ നേതൃത്വത്തിൽ വൈകുന്നേരം 5 മണിക്ക് ചിറപ്പുറം ജീവൻവിദ്യ സ്കൂളിൽ അനുസ്മരണ സമ്മേളനം ഉണ്ടാകും. കെപിസിസി സെക്രട്ടറി എം.അസിനാർ ഉദ്ഘാടനം ചെയ്യും. ഡിസിസി, ബ്ലോക്ക്, മണ്ഡലം നേതാക്കൾ സംബന്ധിക്കുമെന്ന് നാലാം വാർഡ് കോൺഗ്രസ് പ്രസിഡന്റ് വി. യൂനസ് അറിയിച്ചു.
No comments