ക്ഷേമനിധി പെന്‍ഷന്‍ ഓണത്തിനു മുന്‍പ് നല്‍കണം: സിഎംപി ജില്ലാ കൗണ്‍സില്‍ ഒപ്പു ശേഖരണം നടത്തി
ക്ഷേമനിധി പെന്‍ഷനുകള്‍ ഓണത്തിനു മുന്‍പ് നല്‍കണമെന്നാവശ്യപ്പെട്ടും പെന്‍ഷന്‍ ഔദാര്യമല്ല, ക്ഷേമനിധി ബോര്‍ഡുകളെ നാശത്തില്‍ നിന്നു രക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചും സിഎംപി ജില്ലാ കൗണ്‍സില്‍ ഒപ്പു ശേഖരണം നടത്തി മുഖ്യമന്ത്രിക്ക് അയച്ചു. കാഞ്ഞങ്ങാട് ഹെഡ് പോസ്‌റ്റ് ഓഫീസ് പരിസരത്ത് നടന്ന ചടങ്ങില്‍ സിഎംപി ജില്ലാ സെക്രട്ടറി സി.വി.തമ്പാന്‍, സിഎംപി സെന്‍ട്രല്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായ വി.കമ്മാരന്‍, ടി.വി.ഉമേശന്‍, കെ.കെ.ചന്ദ്രന്‍, സെന്‍ട്രല്‍ കൗണ്‍സില്‍ അംഗങ്ങളായ സി.ബാലന്‍, ടി.ഗംഗാധരന്‍, സിഎംപിനേതാക്കളായ എന്‍.അപ്പു, ടി.വി.രാജന്‍, രാഘവന്‍ പിലിക്കോട്, സി.എച്ച്.കുമാരന്‍, ശശീന്ദ്രന്‍ പാടിക്കാനം തുടങ്ങിയവര്‍ സംബന്ധിച്ചു.
No comments