ദേശീയ പാതയിൽ കാലിക്കടവിൽ റോഡ് റോളറും ഓട്ടോയും കൂട്ടി ഇടിച്ച് പരിക്കേറ്റ് ചികിൽസയിലായിരുന്ന ആറങ്ങാടി അരയി സ്വദേശിയായ ഓട്ടോ ഡ്രൈവർ മരിച്ചു.
ദേശീയ പാതയിൽ കാലിക്കടവിൽ റോഡ് റോളറും ഓട്ടോയും കൂട്ടി ഇടിച്ച് പരിക്കേറ്റ് ചികിൽസയിലായിരുന്ന ആറങ്ങാടി അരയി സ്വദേശിയായ ഓട്ടോ ഡ്രൈവർ മരിച്ചു. അരയി വട്ടത്തോടെ ബി. കെ. അബ്‌ദുള്ള കുഞ്ഞി (54) ആണ് മരിച്ചത്. മെയ് 28ന് അരയി പുഴയിൽ മുങ്ങി മരിച്ച വിദ്യാർഥി സിനാൻ്റെ പിതാവാണ് മരിച്ച അബ്ദുള്ള കുഞ്ഞി. ജൂലായ് 3 ന് കാലിക്കടവിലാണ് അപകടം. അപകടത്തിൽ തുടയെല്ല് തകർന്നതോടെ കണ്ണൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ നിന്ന് 4 ന് അനസ്തേഷ്യ നൽകി ശസ്ത്രക്രിയ നടത്തിയെങ്കിലും പിന്നീട് ബോധം വരാത്തതിനെ തുടർന്ന് 2 മാസമായി മംഗളൂരു ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയാണ് മരണം. പരേതനായ മൊയ്‌തു. കുഞ്ഞി ഫാത്തിമയുടെയും മകനാണ്. ഭാര്യ: കംസിയ. മറ്റു മക്കൾ: അർഷാന, അഫ്രീന (ബിഫാം വിദ്യാർഥിനി). മരുമക്കൾ: റഷീദ് നീരളി. സഹോദരങ്ങൾ: ഇസ്‌മയിൽ, ഹനീഫ.
No comments