സിപിഎം കാലിച്ചാനടുക്കം ലോക്കൽ സമ്മേളനത്തിൻ്റെ പ്രചാരണത്തിനായി ബാനത്ത് സ്ഥാപിച്ച ശിൽപം ശ്രദ്ധേയമാകുന്നു.
സിപിഎം കാലിച്ചാനടുക്കം ലോക്കൽ സമ്മേളനത്തിൻ്റെ പ്രചാരണത്തിനായി ബാനത്ത് സ്ഥാപിച്ച ശിൽപം ശ്രദ്ധേയമാകുന്നു.
ബാനം ഫസ്റ്റ് ബ്രാഞ്ചിനു വേണ്ടി സെക്രട്ടറി കൂടിയായ പി. രാജീവൻ്റെ നേതൃത്വത്തിലാണ് ശില്പം തയ്യാറാക്കിയത്. ജില്ലാ കമ്മിറ്റിയംഗം അഡ്വ: വി പി പി മുസ്തഫ അനാഛാദനം ചെയ്തു. ഓലയുടെ മടലും കവുങ്ങിൻ്റെ പാളയും മറ്റു പാഴ് വസ്തുക്കളും ഉപയോഗിച്ചാണ് ഏതാനും ദിവസം കൊണ്ട് മനോഹരമായ തെയ്യത്തിൻ്റെ ശില്പം തയ്യാറാക്കിയത്. ബാലസംഘം വേനൽ തുമ്പി കലാജാഥയുടെ ശില്പങ്ങളും മറ്റു ആടയാഭരണങ്ങളും മറ്റും ചെറിയ ചെലവിൽ നിർമ്മിച്ച് ശ്രദ്ധേയനാണ് രാജീവൻ. നിരവധി കമനീയ രൂപങ്ങളും നിർമിച്ചിട്ടുണ്ട്.
No comments