നീലേശ്വരം പള്ളിക്കരയിൽ കോൺഗ്രസ്സിന്റെ പതാകയും കൊടിമരവും നശിപ്പിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ്സ് നീലേശ്വരം മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.
നീലേശ്വരം പള്ളിക്കരയിൽ സ്ഥാപിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പതാകയും കൊടിമരവും ഇരുട്ടിന്റെ മറവിൽ സാമൂഹ്യദ്രോഹികൾ നശിപ്പിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ്സ് നീലേശ്വരം മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസം നശിപ്പിച്ച കൊടിമരം അതിന്റെ സമീപത്ത് ഉണ്ടായിരുന്നു. ഇന്നലെ രാവിലെ അത് വീണ്ടും പുനസ്ഥാപിച്ചുവെങ്കിലും ഇന്ന് രാവിലെയോടെ അതും കാണാതെയാവുകയായിരുന്നു.ഇത്തരം പ്രവർത്തികൾ ചെയ്യുന്ന സാമൂഹ്യദ്രോഹികൾക്കെതിരെ ബന്ധപ്പെട്ട അധികാരികൾ ശക്തമായ നടപടി സ്വീകരിക്കണമെന്ന് യൂത്ത് കോൺഗ്രസ്സ് ആവശ്യപ്പെട്ടു.
No comments