നീലേശ്വരം സർവീസ് ബാങ്കിൻ്റെ സഹകരണ ഓണം വിപണിയുടെ ഉദ്ഘാടനം ചെയ്തു
നീലേശ്വരം സർവീസ് ബാങ്കിൻ്റെ ആഭിമുഖ്യത്തിൽ കൺസ്യൂമർ ഫെഡിൻ്റെ സഹകരണത്തോടെ ആരംഭിച്ച സഹകരണ ഓണം വിപണിയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡണ്ട് അഡ്വ: കെ.വി രാജേന്ദ്രൻ നിർവ്വഹിച്ചു. സെക്രട്ടറി പി രാധാകൃഷ്ണൻ നായർ, ഡയറക്ടർമാരായ കെ സുകുമാരൻ, കെ ചന്ദ്രശേഖരൻ, സി സുനിൽകുമാർ, പി വിനു, ഭാരതീദേവി ടീച്ചർ അസിസ്റ്റൻ്റ് സെക്രട്ടറി കെ ആർ രാകേഷ്, സ്റ്റാഫ് സെക്രട്ടറി കെ.വി സായി കിരൺ ബാങ്ക് മെമ്പർമാരും ജീവനക്കാരും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു. 13 ഇനം നിത്യോപയോഗ സാധനങ്ങൾ സബ്സിഡി നിരക്കിലും കൂടാതെ 30 തോളം നിത്യോപയോഗ സാധനങ്ങൾ പൊതു വിപണിയേക്കാൾ വളരെ കുറഞ്ഞ നിരക്കിലും ഓണം വിപണിയിലൂടെ ലഭിക്കും . 2024 സെപ്തംബർ 7 മുതൽ സെപ്തംബർ 16 വരെ വിപണി പ്രവർത്തിക്കും.
No comments