Breaking News

ചോയ്യങ്കോട് കിണാവൂരിലെ കെ.വി.ദിനേശന്റെ ദുരൂഹമരണം: കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് അർഹമായ ശിക്ഷ ഉറപ്പാക്കണമെന്ന് കിനാനൂർ കരിന്തളം മണ്ഡലം കോൺഗസ്

ചോയ്യങ്കോട് കിണാവൂരിലെ കെ.വി.ദിനേശന്റെ ദുരൂഹമരണത്തിൽ കുറ്റമറ്റ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് അർഹമായ ശിക്ഷ ഉറപ്പാക്കണമെന്ന് കിനാനൂർ കരിന്തളം മണ്ഡലം കോൺഗസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് മനോജ് തോമസ് അധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസി ഡന്റുമാരായ സി.വി.ബാലകൃഷ്ണൻ, അജയൻ വേളൂർ, ലിസി വർക്കി, കണ്ണൻ പട്ളം, ജയകുമാർ ചാമക്കുഴി, ട്രഷറർ ജനാർദൻ കക്കോൽ, മണ്ഡലം സെക്രട്ടറിമാരായ ബാലഗോപാലൻ കാളിയാനം, ശശി ചാങ്ങാട്, ജോണി കുന്നാണി, റെജി തോമസ്, കെ.വിജയകുമാർ, രാകേഷ് കൂവാറ്റി എം.കുഞ്ഞുമാണി എന്നിവർ സംസാരിച്ചു.

No comments