Breaking News

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവല്‍ അനശ്വര കലാകായിക വേദിയുടെ സൗജന്യ തിമിര, ജീവിതശൈലീ രോഗ നിര്‍ണയ ക്യാമ്പ്‌ സെപ്‌റ്റംബര്‍ 10 ന്‌

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവല്‍ അനശ്വര കലാകായികവേദി ജില്ലയിലെ സഞ്ചരിക്കുന്ന നേത്രവിഭാഗം, നീലേശ്വരം ജനകീയാരോഗ്യ കേന്ദ്രം എന്നിവയുടെ നേതൃത്വത്തില്‍ സൗജന്യ തിമിരരോഗ, ജീവിതശൈലീ രോഗനിര്‍ണയ ക്യാമ്പ്‌ നടത്തും.
ബോധവല്‍ക്കരണ ക്ലാസും ഇതോടനുബന്ധിച്ചു നടക്കും. സെപ്‌റ്റംബര്‍ 10 നു രാവിലെ 9 മുതല്‍ ഉച്ചയ്‌ക്ക്‌ ഒരു മണി വരെ അനശ്വര കലാകായികവേദിയിലാണ്‌ ക്യാമ്പ്‌. നീലേശ്വരം താലൂക്കാശുപത്രി സൂപ്രണ്ട്‌ ഡോ.എ.ടി.മനോജ്‌ ഉദ്‌ഘാടനം ചെയ്യും. അനശ്വര പ്രസിഡന്റ്‌ എ.രാജീവന്‍ അധ്യക്ഷത വഹിക്കും. വാര്‍ഡ്‌ കൗണ്‍സിലര്‍ പി.ബിന്ദു മുഖ്യാതിഥിയാകും. നേത്രരോഗങ്ങളും പരിചരണവും എന്ന വിഷയത്തില്‍ കാഞ്ഞങ്ങാട്‌ ജില്ലാ ആശുപത്രിയിലെ നേത്രരോഗ വിദഗ്‌ധ ഡോ.എസ്‌.അപര്‍ണ, ജീവിതശൈലീ രോഗങ്ങള്‍ എന്ന വിഷയത്തില്‍ ഹെല്‍ത്ത്‌ ഇന്‍സ്‌പെക്ടര്‍ കെ.എം.രമേശന്‍ എന്നിവര്‍ ബോധവല്‍ക്കരണ ക്ലാസ്‌ എടുക്കും. അനശ്വര സെക്രട്ടറി പി.ശിവകുമാര്‍ സ്വാഗതവും ട്രഷറര്‍ പി.രാജേഷ്‌ നന്ദിയും പറയും. വിവരങ്ങള്‍ക്ക്‌: 9447520389, 8157823333.

No comments