Breaking News

നീലേശ്വരം രാജാസ് സ്കൂൾ എൻഎസ്എസ് യൂണിറ്റ് കൊക്കെഡാമ നിർമാണ പരിശീലനം നടത്തി

നീലേശ്വരം രാജാസ് ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് കൊക്കെഡാമ നിർമാണ പരിശീലനം നടത്തി.പ്ലസ്ടു സയൻസ് രണ്ടാം വർഷ വിദ്യാർത്ഥിനി അർച്ചന, സ്റ്റാഫ് സെക്രട്ടറിയും ബോട്ടണി അധ്യാപികയും ആയ വി.ഇ.അനുരാധ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എം.കെ.വിനീത എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. വിദ്യാർത്ഥികൾ നിർമിച്ച കൊക്കെഡാമ എൻഎസ്എസ് വളണ്ടിയർമാർ രാജാസ് എഎൽപി സ്കൂൾ ഹെഡ്മിസ്ട്രസ് എം.വി. വനജ ടീച്ചർക്ക് കൈമാറി. രാജാസ് എച്ച്എസ്എസ് പിടിഎ പ്രസിഡന്റ് വിനോദ് കുമാർ അരമന, എഎൽപിഎസ് പിടിഎ പ്രസിഡന്റ് എ. ഫൈസൽ എന്നിവർ സംബന്ധിച്ചു.

No comments