Breaking News

ദേശീയപാതയിലെ പടന്നക്കാട് മേൽപ്പാലത്തിലുണ്ടായ വാഹനാപകടത്തിൽ ബേഡഡുക്ക സ്വദേശി മരിച്ചു.

ദേശീയപാതയിലെ പടന്നക്കാട് മേൽപ്പാലത്തിലുണ്ടായ വാഹനാപകടത്തിൽ ബേഡഡുക്ക സ്വദേശി മരിച്ചു.
ബേഡഡുക്ക തെക്കേക്കര ഹൗസിൽ പി.ശ്രീനിഷ് (39) ആണ് മരിച്ചത്. ടി.ബാലകൃഷ്ണന്റെയും പി. ശ്യാമളയുടെയും മകനാണ്. കാഞ്ഞങ്ങട്ടെ കമ്പ്യൂട്ടർ സ്ഥാപനത്തിൽ ടെക്‌നിഷ്യനാണ്. രാത്രി 8.45 ഓടെയാണ് അപകടം ഉണ്ടായത്. കാഞ്ഞങ്ങാട്ടക്ക് വരികയായിരുന്ന ശ്രീനിഷ് സഞ്ചരിച്ച കെഎൽ 13 യു 8201 നമ്പർ ബൈക്കിൽ പിന്നാലെ വന്ന കെഎസ്ആർടിസി ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണ യുവാവിന്റെ ശരീരത്തിൽ എതിരെ വന്ന സ്വകാര്യ ടൂറിസ്റ്റ് ബസ് സർവീസിന്റെ ടയർ കയറിയിറങ്ങുകയായിരുന്നു.ഏക സഹോദരി: പി.ശുഭ. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി

No comments