ബങ്കളം കൂട്ടപ്പുന്ന ശ്രീനാരായണ ഗുരുമഠത്തിൽ ഗുരുജയന്തി ആഘോഷം ഇന്ന് നടക്കും.
ഗുരുധർമ്മ പ്രചാരണ സഭ കാസർകോട് ജില്ലാ കമ്മിറ്റിയുടെയും ബങ്കളം കൂട്ടപ്പുന്ന യൂണിറ്റ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ ഇന്ന് ബങ്കളം കൂട്ടപ്പുന്ന ശ്രീനാരായണ ഗുരുമഠത്തിൽ ഗുരുജയന്തി ആഘോഷം നടക്കും. രാവിലെ ഒമ്പതിന് പതാക ഉയർത്തും. തുടർന്ന് ഗുരുപൂജയും പ്രാർത്ഥന യോഗവും ഗുരുജയന്തി സമ്മേളനവും നടത്തും. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആഡംബരം ഇല്ലാതെയാണ് ഇത്തവണ ആഘോഷം നടത്തുന്നത്. ഇത് സംബന്ധിച്ച് ചേർന്ന ഗുരുധർമ്മ പ്രചാരണ സഭ ജില്ലാ ഭാരവാഹികളുടെ യോഗത്തിൽ ജില്ലാ ചെയർമാൻ അഡ്വ. കെ സി ശശീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ യോഗം അനുശോചിക്കുകയും പ്രത്യേക പ്രാർത്ഥന നടത്തുകയും ചെയ്തു. ജില്ലാ കോ ഓഡിനേറ്റർ ഉദിനൂർ സുകുമാരൻ, ട്രഷറർ കുമാരൻ മാസ്റ്റർ, ഡോ. എ.വി സുരേഷ് കാസർകോട്, എസ്. മോഹനൻ മാസ്റ്റർ, കെ. വി മോഹനൻ, സുമിത്രൻ ബങ്കളം, ടി.കുഞ്ഞികൃഷ്ണൻ, കെ. എസ് രമണി, എം.വി ശ്രീകല, ഷേർളി മോഹൻ, സി.പ്രസീത, എ.ഗീത, സുജ വിനോദ്, പി.രമണി, കെ. വി ശാന്ത, എം പത്മാവതി തുടങ്ങിയവർ പ്രസംഗിച്ചു. കൺവീനർ വിനോദ് ആറ്റിപ്പിൽ സ്വാഗതവും ആനന്ദൻ ചായ്യോത്ത് നന്ദിയും പറഞ്ഞു.
No comments