തൃക്കരിപ്പൂർ കാരോളത്ത് സ്വകാര്യ ബസ് ഇടിച്ച് കാൽനടക്കാരൻ മരിച്ചു.
തൃക്കരിപ്പൂർ കാരോളത്ത് സ്വകാര്യ ബസ് ഇടിച്ച് കാൽനടക്കാരൻ മരിച്ചു. സൗത്ത് തൃക്കരിപ്പൂരിലെ ഇളമ്പച്ചി വടക്കേ മനയിലെ കെ.എം കുഞ്ഞികൃഷ്‌ണൻ (47) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് കാരോളം സി. എച്ച് സെന്ററിന് സമീപത്തുകൂടി നടന്നു പോകുന്നതിനിടെ ബസ് ഇടിക്കുകയായിരുന്നു. പരിക്കേറ്റ കുഞ്ഞികൃഷ്ണനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണപ്പെട്ടു. പരേതനായ സി.ടി കൃഷ്‌ണൻ നമ്പ്യാരുടെയും കെ. എം ഗൗരിയുടെയും മകനാണ്. സഹോദരങ്ങൾ: മുരളിധരൻ, മൃദുല, രാമദാസ്, ജയകൃഷ്ണൻ.
No comments