Breaking News

വയനാട്ടിലെ സാന്ത്വന പ്രവർത്തനങ്ങളിൽ പങ്കാളികളായ നീലേശ്വരം പാൻടെക്കിലെ പിപിടിടിസി വിദ്യാർത്ഥിനികളെ അനുമോദിച്ചു.

വയനാട്ടിലെ സാന്ത്വന പ്രവർത്തനങ്ങളിൽ പങ്കാളികളായ നീലേശ്വരം പാൻടെക്കിലെ പിപിടിടിസി വിദ്യാർത്ഥിനികളെ അനുമോദിച്ചു.
മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിനെ തുടർന്ന് അശരണരായവർക്കായി സ്വാതി ചന്ദ്രൻ, കെ.കീർത്തി എന്നീ വിദ്യാർത്ഥിനികൾ ഒരാഴ്ചക്കാലമാണ്  സാന്ത്വന പ്രവർത്തനങ്ങളിൽ പങ്കാളികളായത്. നീലേശ്വരം പാൻടെക് ഓഫീസിൽ ചേർന്ന അനുമോദന സമ്മേളനം നീലേശ്വരം നഗരസഭ കൗൺസിലർ പി.ബിന്ദു ഉദ്ഘാടനം ചെയ്തു; ഉപഹാരവും സമ്മാനിച്ചു. പാൻടെക് ചെയർമാൻ പ്രൊഫസർ കെ.പി. ഭരതൻ അധ്യക്ഷനായി. കൂക്കാനം റഹ്മാൻ, ഡോ.ടി.എം.സുരേന്ദ്രനാഥ്, എൻ.പി.സൈനുദ്ദീൻ, ടി.തമ്പാൻ, സ്വാതി ചന്ദ്രൻ, കെ. കീർത്തി എന്നിവർ സംസാരിച്ചു. ടി.വി.രാജീവൻ സ്വാഗതവും കെ.വി.ലിഷ നന്ദിയും പറഞ്ഞു.

No comments