പടന്നക്കാട് എസ്എൻഎയുപി സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷവും, എൻഡോവ്മെൻ്റ് വിതരണവും നടത്തി.
പടന്നക്കാട് എസ്എൻഎയുപി സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷവും, സത്യഭാമാ വിദ്യാഭ്യാസ ഏജൻസി നൽകി വരുന്ന എൻഡോവ്മെൻ്റ് വിതരണവും നടത്തി.
സ്വാതന്ത്ര്യ ദിനാചരണത്തിന്റെ ഔപചാരികമായ ഉദ്ഘാടനം നഗരസഭാ കൗൺസിലർ ഹസീന റസാക്ക് നിർവഹിച്ചു. എൻഡോമെന്റ് വിതരണം സ്കൂൾ മാനേജർ കെ .വി .പ്രകാശൻ നിർവ്വഹിച്ചു. സ്കൂൾ പിടിഎ പ്രസിഡണ്ട് സോമരാജൻ.എ അധ്യക്ഷത വഹിച്ചു. മദർ പിടിഎ പ്രസിഡണ്ട് ബുഷ്റ ഖാലിദ്, പിടിഎ വൈസ് പ്രസിഡണ്ട് രാജേഷ്, മദർ പിടിഎ വൈസ് പ്രസിഡണ്ട് സാജിത എ , എസ് ആർ ജി കൺവീനർ അരുൺ കുമാർ എന്നിവർ സംസാരിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് യു.പ്രീതി ടീച്ചർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി.പി.സുമേഷ് മാസ്റ്റർ നന്ദിയും പറഞ്ഞു. വിവിധ മൽസര ഇനങ്ങളിൽ വിജയികളായവർക്കുള്ള സമ്മാന വിതരണവും നടത്തി.
No comments