കൊൽക്കത്തയിൽ വനിതാ ഡോക്ടറെ പീഡിപ്പിച്ചു കൊലപ്പെടുത്തിയതിനെതിരെ നീലേശ്വരത്ത് ഡോക്ടർമാരുടെ പ്രതിഷേധം.
കൊൽക്കത്തയിൽ വനിതാ ഡോക്ടറെ പീഡിപ്പിച്ചു കൊലപ്പെടുത്തിയതിനെതിരെ നീലേശ്വരത്ത് ഡോക്ടർമാരുടെ പ്രതിഷേധം.
കേരള ഗവ. മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ-കെ ജിഎംഒഎയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായിരുന്നു ഇത്. കെജിഎംഒഎ ജില്ലാ പ്രസിഡന്റും ആശുപത്രി സൂപ്രണ്ടും ആയ ഡോ. എ.ടി. മനോജ് പ്രതിഷേധ ദിനാചരണ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഡോ.ബിനോ ജോസ്, ഡോ. ബ്ലസ്സൻ, സീനിയർ നഴ്സിങ് ഓഫീസർ പ്രിൻസി എന്നിവർ സംസാരിച്ചു. ആശുപത്രി ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്രസർക്കാർ നിയമം കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഐഎംഎ നാളെ നടത്തുന്ന സമരത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് നാളെ സർക്കാർ ഡോക്ടർമാർ അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനം തടസപ്പെടാത്ത രീതിയിൽ കൂട്ട അവധിയെടുക്കുമെന്നും കെജിഎംഒഎ അറിയിച്ചു.
No comments