Breaking News

ചായ്യോത്ത് സ്കൂളിലെ കെ എസ് യു വിജയത്തിന് നേതൃത്വം നൽകിയവർക്ക് ചോയ്യങ്കോട്ട് സ്വീകരണം നൽകി.

സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ചായ്യോത്ത് ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂളിലെ കെ എസ് യു വിജയത്തിന് നേതൃത്വം നൽകിയവർക്ക് ചോയ്യങ്കോട്ട് സ്വീകരണം നൽകി.
കിനാനൂർ കരിന്തളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചോയ്യങ്കോട് രാജീവ് ഭവൻ സമീപത്തു നിന്ന് ടൗണിലേക്ക് ആഹ്ലാദ പ്രകടനം നടത്തി. കെഎസ് യു കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഭവനിൽ അനുമോദന യോഗം ചേർന്നു. സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചവരെ അനുമോദിച്ചു. ചായ്യോത്ത് സ്കൂൾ കോമ്പൗണ്ടിൽ കയറി കെഎസ് യു പ്രവർത്തകരെ മർദിച്ച ക്രിമിനലിനെ സംരക്ഷിക്കുന്ന പോലീസ് നിലപാടിൽ നേതാക്കൾ പ്രതിഷേധിച്ചു. ഇക്കാര്യത്തിൽ പോലീസിന്റെ ഭാഗത്തു നിന്ന് അനുകൂല നടപടിയില്ലെങ്കിൽ ശക്തമായ സമരം തുടങ്ങുമെന്നും മുന്നറിയിപ്പ് നൽകി.
കെഎസ് യു സംസ്ഥാന ജനറൽ സെക്രട്ടറി പ്രവാസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് നിയോജക മണ്ഡലം കെഎസ് യു പ്രസിഡന്റ് ജെർമിയ ബെൻ ഡാനിയൽ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റുമാരായ അശ്വിൻ കമ്പല്ലൂർ, വിഷ്ണു കാട്ടുമാടം, ജില്ലാ ജനറൽ സെക്രട്ടറിമാരായ ആശിഷ് അടുക്കം, ലിയോൺസ്, ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.കെ. നന്ദന, ഡിസിസി അംഗം സി.വി. ഭാവനൻ, ഐഎൻടിയുസി നേതാവ് സി.ഒ. സജി, മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റ് അജയൻ വേളൂർ, യൂത്ത് കോൺഗ്രസ് പ്രസിഡന്റ് വിഷ്ണു പ്രകാശ്, മേരി മാത്യു, മുരളി ചെറുവ തുടങ്ങിയവർ സംസാരിച്ചു.
കെ.പി. ചിത്രലേഖ, ശ്രീജിത്ത് ചോയ്യങ്കോട്, നൗഷാദ് കാളിയാനം, അശോകൻ ആറളം, ജയകുമാർ ചാമക്കുഴി, ജനാർദനൻ കക്കോൽ, ബാലഗോപാലൻ കാളിയാനം, രാകേഷ് കൂവാറ്റി, റെജി തോമസ്, വിജിമോൻ കിഴക്കുംകര, ശാമിൽ തലക്കൽ, വിജയൻ കക്കാണത്ത്, ഷെരീഫ് കാരാട്ട്, മഹേന്ദ്രൻ കൂവാറ്റി, രാജീവൻ കൂവാറ്റി തുടങ്ങിയർ നേതൃത്വം നൽകി.

No comments