Breaking News

പടിഞ്ഞാറേ മേനിക്കോട്ട് വിശ്വകർമ ശാഖാ സംഘം പടിഞ്ഞാറേ വീട് തറവാട്ടിൽ പുസ്തക വിതരണവും ഉപഹാര സമർപ്പണവും നടത്തി.

പടിഞ്ഞാറേ മേനിക്കോട്ട് വിശ്വകർമ ശാഖാ സംഘം പടിഞ്ഞാറേ വീട് തറവാട്ടിൽ പുസ്തക വിതരണവും ഉപഹാര സമർപ്പണവും നടത്തി.
എസ്എസ്എൽസി ഉന്ന വിജയികൾക്കുള്ള സി. കുഞ്ഞമ്പു മെമ്മോറിയൽ ക്യാഷ് അവാർഡുകളും പ്ലസ്ടു, എൽഎസ്എസ്, യുഎസ്എസ് വിജയി കൾക്കുള്ള അനുമോദനവുമാണ് ഒരുക്കിയത്. ശാഖാ സംഘം മെമ്പർമാരുടെ മക്കൾക്ക് പുസ്തകങ്ങളും നൽകി. ബിൽഡിങ് കമ്മിറ്റി ചെയർമാൻ എം.പി.ചന്ദ്രൻ സ്വാഗതം പറഞ്ഞു. ശാഖാ വൈസ് പ്രസിഡന്റ് എം.പി. മനു അധ്യക്ഷത വഹിച്ചു. പ്ലസ്ടു ക്യാഷ് അവാർഡും മൊമന്റോയും എം.പി.ചന്ദ്രൻ, എസ്എസ് എൽസി ക്യാഷ് അവാർഡ്, മൊമന്റോ ശാലിനി, എൽഎസ്എസ്, യുഎസ്എസ് വിജയികൾക്കുള്ള മൊമന്റോകൾ എം.പി. മനു എന്നിവർ വിതരണം ചെയ്തു. ക്ഷേത്ര ഭാരവാഹികളായ ചന്ദ്രശേഖരൻ, പി.കെ. മനോഹരൻ, ബിൽഡിങ് കമ്മിറ്റി കൺവീനർ കെ.രാജൻ, മാതൃസമിതി സെക്രട്ടറി അനിജ ദിനേശൻ, ശാലിനി എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി പി.വി.ശ്രീജിത്ത് സ്വാഗതവും ട്രഷറർ ബി.എൻ.ജയൻ നന്ദിയും പറഞ്ഞു.

No comments