മടികൈ ശ്രീ നാദക്കോട്ട് കഴകം മൂവാണ്ട് കളിയാട്ടത്തിനു ഫണ്ട് ശേഖരണം തുടങ്ങി.
മടികൈ ശ്രീ നാദക്കോട്ട് കഴകം മൂവാണ്ട് കളിയാട്ടത്തിനു ഫണ്ട് ശേഖരണം തുടങ്ങി.
ക്ഷേത്രം കോയ്മ തറവാട് അംഗം ഡോ.എ.സി. പത്മനാഭൻ ഉദ്ഘാടനം ചെയ്തു. പി.രാഘവൻ അന്തിത്തിരിയൻ ഏറ്റുവാങ്ങി. ആഘോഷ കമ്മിറ്റി ചെയർമാൻ പനക്കൂൽ തമ്പാൻ അധ്യക്ഷത വഹിച്ചു. ആഘോഷ കമ്മിറ്റി ഭാരവാഹികളായ ചന്ദ്രൻ അരീക്കര, വിജയൻ പുതുവൈ, വി.വി.ഗോപി, പി.ഗോപാലൻ, കെ.രമേശൻ എന്നിവർ പ്രശംസിച്ചു. ജനറൽ കൺവീനർ കരിമ്പിൽ ഭാസ്കരൻ സ്വാഗതവും ക്ഷേത്രം സെക്രട്ടറി ടി.വി. സന്തോഷ് നന്ദിയും പറഞ്ഞു. 2025 ജനുവരി 21 മുതൽ 25 വരെയാണ് മൂവാണ്ട് കളിയാട്ടം.
No comments