നീലേശ്വരം തോട്ടം- തൈക്കടപ്പുറം- അഴിത്തല റോഡിന്റെ ശോചനീയാവസ്ഥയ്‌ക്കെതിരെ യുഡിഎഫ് പ്രതിഷേധ സമരം നടത്തി.
നീലേശ്വരം തോട്ടം- തൈക്കടപ്പുറം- അഴിത്തല റോഡിന്റെ ശോചനീയാവസ്ഥയ്‌ക്കെതിരെ യുഡിഎഫ് പ്രതിഷേധ സമരം നടത്തി.
ദേശീയപാതയിലെ തോട്ടം മുതല്‍ നീലേശ്വരം തൈക്കടപ്പുറം സ്‌റ്റോര്‍ ജങ്‌ഷന്‍ വരെ മാത്രം മെക്കാഡം ടാറിങ് അനുവദിച്ചതിലും ടൂറിസം കേന്ദ്രമായ അഴിത്തലയിലേക്കുള്ള റോഡിനെ അവഗണിച്ചതിലും പ്രതിഷേധിച്ചായിരുന്നു സമരം. നീലേശ്വരം നഗരസഭ യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ഇ.ഷജീര്‍ സമരം ഉദ്‌ഘാടനം ചെയ്‌തു. വാര്‍ഡ് കൗണ്‍സിലര്‍ കെ.വി.ശശികുമാര്‍ അധ്യക്ഷത വഹിച്ചു. അഡ്വ.പി.കെ.നസീര്‍ പ്രഭാഷണം നടത്തി. മഹമൂദ് കോട്ടായി, കൗണ്‍സിലര്‍മാരായ വിനു നിലാവ്, അന്‍വര്‍സാദിഖ്, പി.കെ.ലത, ടി.കെ.നൂറുദ്ദീന്‍ ഹാജി, കെ.സൈനുദ്ദീന്‍, കെ.പ്രകാശന്‍, ടി.പി.ബീന, കെ.വി.പി.മുഹമ്മദ് ഫൈസല്‍, കെ.സുകു കൊട്രച്ചാല്‍, കെ.വി.സുരേഷ് കുമാര്‍, ശ്രീജ സത്യന്‍, എം.വി.ഗംഗാധരന്‍, കെ.വി.വേണു, എന്‍.പി.റസാഖ്, മൊയ്‌തീന്‍ ചിത്താരി എന്നിവര്‍ പ്രസംഗിച്ചു.
No comments