Breaking News

കേരള യോഗി സർവീസ് സൊസൈറ്റി നീലേശ്വരം യൂണിറ്റ് സമ്മേളനം നടത്തി.

കേരള യോഗി സർവീസ് സൊസൈറ്റി നീലേശ്വരം യൂണിറ്റ് സമ്മേളനം നടത്തി.
കോട്ടപ്പുറം ഇഎംഎസ് സാംസ്കാരിക നിലയത്തിൽ സംസ്ഥാന സമിതി അംഗവും മുൻ ജനറൽ സെക്രട്ടറിയുമായ കെ.എം.ശ്രീധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഹരീഷ് കരുവാച്ചേരി അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി ഗണേഷ് ബാബു സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. എസ്എസ്എൽസി, പ്ലസ്ടു പാസായ യൂണിറ്റ് അംഗങ്ങളായ കുട്ടികൾക്ക് ക്യാഷ് അവാർഡുകൾ സമ്മാനിച്ചു. വിവിധ മേഖലകളിൽ കഴിവു തെളിയിച്ച കുട്ടികളെ അനുമോദിച്ചു. സംഘടനയുടെ സ്ഥാപക പ്രസിഡന്റും നിലവിൽ രക്ഷാധികാരിയുമായ പി.പി.ബാലചന്ദ്രൻ ഗുരുക്കൾ, വിവിധ മഠങ്ങളിലെ ഗുരുക്കന്മാരായ ഭാസ്കരൻ ഗുരുക്കൾ അന്നൂർ, എം.എം.നാരായണൻ ഗുരുക്കൾ കോളംകുളം എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു. കാസർകോട് ജില്ലാ സെക്രട്ടറി പി.വൈ. കുഞ്ഞിക്കൃഷ്ണൻ, എംബിസിഎഫ് ജില്ലാ സെക്രട്ടറി പവിത്രൻ ചന്തേര, ചന്തേര യൂണിറ്റ് പ്രസിഡന്റ് കിഷോർ എന്നിവർ ആശംസകൾ നേർന്നു. യൂണിറ്റ് സെക്രട്ടറി വി.എം.ഗിരീശൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ.എം. സന്തോഷ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. വി.എം.ഗിരീശൻ സ്വാഗതം പറഞ്ഞു.
പുതിയ ഭാരവാഹികൾ: കെ.ബാലകൃഷ്ണൻ മാസ്റ്റർ (പ്രസിഡന്റ്), ഹരീഷ്.സി. കരുവാച്ചേരി, നിഷ ബിജു (വൈസ് പ്രസിഡന്റുമാർ), വി.എം.ഗിരീശൻ (സെക്രട്ടറി), വി.എം.വിനീത, വി.എം.രാജേഷ് (ജോയിന്റ് സെക്രട്ടറി), എം.സുധേഷ് (ട്രഷറർ).

No comments