Breaking News

സ്റ്റേറ്റ് ഫുട്ബോൾ അസോസിയേഷൻ വയനാടിന്റെ അതിജീവനത്തിനായി നടത്തുന്ന സാമ്പത്തിക സമാഹരണത്തിലേക്ക് നീലേശ്വരം കോസ്മോസ് കാൽ ലക്ഷം രൂപ നൽകി.

സെവൻസ്  ഫുട്ബോൾ അസോസിയേഷൻ വയനാടിന്റെ അതിജീവനത്തിനായി നടത്തുന്ന സാമ്പത്തിക സമാഹരണത്തിലേക്ക് നീലേശ്വരം കോസ്മോസ് കാൽ ലക്ഷം രൂപ നൽകി.
കഴിഞ്ഞ ദിവസം നീലേശ്വരം റോയൽ ടവറിൽ നടന്ന കോസ്മോസ് സെവൻസ് സീസൺ ത്രിയുടെ സംഘാടക സമിതി  ഓഫീസ് ഉദ്ഘാടന ചടങ്ങിലാണ് തുക കൈമാറിയത്. നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ടി.വി. ശാന്തയിൽ നിന്ന് എസ്എഫ്എ സംസ്ഥാന സെക്രട്ടറി എം.എ.ലത്തീഫ് തുക ഏറ്റുവാങ്ങി. നീലേശ്വരം പള്ളിക്കര കോസ്മോസ് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് ജനകീയ സംഘാടക സമിതിയുടെ സഹകരണത്തോടെ നടത്തുന്ന കോസ്മോസ് സെവൻസ് അഖിലേന്ത്യാ ഫുട്ബോൾ ടൂർണമെന്റ് ഡിസംബർ- ജനുവരി മാസങ്ങളിലാണ്.

No comments