Breaking News

അമൃതം പ്രമോദം പരിപാടിയുടെ സംഘാടക സമിതി ഓഫീസ് നീലേശ്വരം ടെമ്പിൾ റോഡിൽ തുറന്നു.

വാദ്യകലയിൽ 40 വർഷം പൂർത്തിയാക്കിയ നീലേശ്വരം പ്രമോദ് മാരാർക്ക് വീരശൃംഖല സമർപ്പിക്കുന്ന അമൃതം പ്രമോദം പരിപാടിയുടെ സംഘാടക സമിതി ഓഫീസ് നീലേശ്വരം ടെമ്പിൾ റോഡിൽ തുറന്നു.
സിനിമാതാരം ഉണ്ണിരാജ് ചെറുവത്തൂർ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ പ്രൊഫസർ കെ.പി.ജയരാജൻ അധ്യക്ഷനായി. നീലേശ്വരം നഗരസഭ കൗൺസിലർമാരായ ഇ.ഷജീർ, പി.ബിന്ദു, ടി.വി. ഷീബ, സംഘാടക സമിതി വർക്കിങ് ചെയർമാൻ ഡോ.കെ.വി.രാജേഷ് കക്കാട്ട്, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, എം. മധുസൂദനൻ, നീലേശ്വരം പ്രസ്ഫോറം പ്രസിഡന്റ് സേതു ബങ്കളം എന്നിവ സംസാരിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ കെ.വി.ഉണ്ണിക്കൃഷ്ണൻ സ്വാഗതവും പി.വി.വിജയകുമാർ നന്ദിയും പറഞ്ഞു. നവംബർ 2,3 തീയതികളിലാണ് അമൃതം പ്രമോദം പരിപാടി.

No comments