Breaking News

നീലേശ്വരം ആസ്ഥാനമായി 2005 മുതൽ പ്രവർത്തിച്ചു വരുന്ന സെന്റർ ഫോർ റിസർച്ച് ആന്റ് ഡവലപ്മെന്റിന് (സിആർഡി) ഐക്യരാഷ്ട്രസഭയുടെ അംഗീകാരം..

നീലേശ്വരം ആസ്ഥാനമായി 2005 മുതൽ പ്രവർത്തിച്ചു വരുന്ന സെന്റർ ഫോർ റിസർച്ച് ആന്റ് ഡവലപ്മെന്റിന് (സിആർഡി) ഐക്യരാഷ്ട്രസഭയുടെ അംഗീകാരം.
സിആർഡി നടപ്പിലാക്കിയ വിവിധ പദ്ധതി പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് ഐക്യരാഷ്ട്ര സഭ സാമൂഹ്യ സാമ്പത്തിക കൗൺസിൽ സവിശേഷ കൺസൾട്ടേറ്റീവ് സ്റ്റാറ്റസ് അംഗീകാരം നൽകിയത്. 
ഐക്യരാഷ്ട്ര സഭ സാമ്പത്തീക - സാമൂഹിക കൗൺസിലിൻ്റെ അനുബന്ധ സ്ഥാപനങ്ങൾ, മനുഷ്യാവകാശ കൗൺസിൽ, ജനറൽ അസംബ്ലിയുടെയും മറ്റ് ഇൻ്റർ ഗവൺമെൻ്റ് ബോഡികളുടെയും യോഗങ്ങൾ എന്നിവയിൽ പങ്കാളിയാകാനും ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളിലൂന്നി കാലാവസ്ഥ അനുരൂപണം, ദാരിദ്ര്യ ലഘൂകരണം, പ്രാദേശിക സാമ്പത്തിക വികസനം തുടങ്ങിയ മേഖലകളിൽ കൂടുതലായി ഏർപ്പെടുവാനും സി ആർ ഡിക്ക് ഇതിലൂടെ സാധിക്കും.
കാസർകോട്, കണ്ണൂർ ജില്ലകളിലായി കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെയും നബാർഡിൻ്റെയും നിരവധി നീർത്തടവികസന പദ്ധതികളും കാലാവസ്ഥ വ്യതിയാന അനുരൂപണ പദ്ധതികളും നടപ്പിലാക്കിയ സിആർ ഡി, കാസർകോട് ജില്ലയിൽ നബാർഡിൻ്റെ നീർത്തട വികസന ഫണ്ടിൽപ്പെടുത്തി 23 ഗ്രാമപഞ്ചായത്തിലായി നടപ്പിലാക്കിയ 35 നീർത്തട പദ്ധതികളുടെ റിസോഴ്സ് സപ്പോർട്ട് ഓർഗ്ഗനൈസേഷനായും പ്രവർത്തിച്ചിട്ടുണ്ട്. നബാർഡിൻ്റെ ആദിവാസി വികസന ഫണ്ടിൽ പെടുത്തി കണ്ണൂർ ആറളം ആദിവാസി പുനരധിവാസ മേഖലയിലും കാസർകോട് കോടോം ബേളൂർ പഞ്ചായത്തിലും സമഗ്ര ആദിവാസി വികസന പ്രവർത്തനങ്ങൾ നടത്തി വരുന്നു. നബാർഡിന്റെ സമ്പത്തിക സഹായത്തോടെ കേരളത്തിലെ ആദ്യത്തെ ഉറവയധിഷ്ഠിത നീർത്തട വികസന പദ്ധതി ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ കുണ്ടാരത്തിൽ നടപ്പാക്കിയിട്ടുമുണ്ട്. കർഷകർക്കും കർഷക ഉൽപാദക കമ്പനികൾക്കും വനിതകൾക്കും വിവിധ പരിശീലനങ്ങളും മാർഗനിർദേശങ്ങളും നൽകി വരുന്നു. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ പദ്ധതി രൂപീകരണത്തിലും നിർവഹണത്തിലും സാങ്കേതിക സഹായവും നൽകുന്നുണ്ട്.

No comments