Breaking News

നീലേശ്വരം നാഗച്ചേരി ഭഗവതി ദേവസ്ഥാനംഅവകാശി കുടുംബ കൂട്ടായ്‌മ കുടുംബസംഗമം ഞായറാഴ്‌ച



നീലേശ്വരം പടിഞ്ഞാറ്റംകൊഴുവല്‍ നാഗച്ചേരി ഭഗവതി ദേവസ്ഥാനത്ത്‌ അവകാശി കുടുംബ കൂട്ടായ്‌മയുടെ കുടുംബസംഗമം സെപ്‌റ്റംബര്‍ 1 നു ഞായറാഴ്‌ച ചേരും.
രാവിലെ 10 മണിക്ക്‌ ചേരുന്ന സംഗമത്തില്‍ അന്തിത്തിരിയന്‍, വെളിച്ചപ്പാടന്‍, മുതിര്‍ന്ന കുടുംബാംഗങ്ങള്‍ എന്നിവരെ ആദരിക്കും. എസ്‌എസ്‌എല്‍സി, ഹയര്‍സെക്കന്‍ഡറി, മറ്റ്‌ ഉന്നതവിദ്യാഭ്യാസ മേഖലകളിലും കലാ കായിക രംഗങ്ങളിലും മികവു കാട്ടിയ കുട്ടികളെ പരിപാടിയില്‍ അനുമോദിക്കും. കുടുംബാംഗങ്ങളുടെ രോഗം, അപകടം, വിദ്യാഭ്യാസം എന്നിവയ്‌ക്കുള്ള സാമ്പത്തിക സഹായ ഫണ്ട്‌ ഏറ്റുവാങ്ങലും ഇതോടനുബന്ധിച്ചു നടക്കും. ഫോക്‌ ലോര്‍ അവാര്‍ഡ്‌ ജേതാവ്‌ യു.കെ.തമ്‌പാന്‍ പണിക്കര്‍ മുഖ്യാതിഥിയാകും. ക്ഷേത്രഭരണസമിതി പ്രസിഡന്റ്‌ കെ.പി.രാമകൃഷ്‌ണന്‍, സെക്രട്ടറി മുരളി, ഫോക്‌ ലോര്‍ അക്കാദമി മുന്‍ അംഗം ടി.ചോയ്യമ്പു, ക്ഷേത്ര കമ്മിറ്റി ട്രഷറര്‍ ഉണ്ണി എന്നിവര്‍ പ്രസംഗിക്കും.

No comments