Breaking News

ഗ്രീൻ ക്യാമ്പസ് ക്ലീൻ ക്യാമ്പസ് കരിന്തളം ഗവ: കോളേജ് എൻ എസ് എസ് യൂണിറ്റ് ഹരികർമ്മ സേന അംഗങ്ങളെ ആദരിച്ചു.

ഗ്രീൻ ക്യാമ്പസ് ക്ലീൻ ക്യാമ്പസ് നടപ്പാക്കുന്നതിൻ്റെ ഭാഗമായി കരിന്തളം ഗവ: കോളേജ് എൻ എസ് എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര ദിനത്തിൽ കിനാനൂർ കരിന്തളം പഞ്ചായത്ത് പതിനാറാം വാർഡ് ഹരികർമ്മ സേന അംഗങ്ങളെ ആദരിച്ചു. ഷിനി വാസു, വി.ബിന്ദു എന്നിവരെയാണ് ആദരിച്ചത്. ഹരിത കേരള മിഷൻ റിസോഴ്സ് പെർസൺ കെ കെ രാഘവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ വിദ്യ.കെ അധ്യക്ഷത വഹിച്ചു. കരിന്തളം പാലിയേറ്റീവ് കെയർ സെസൈറ്റി പ്രസിഡൻ്റ് കെ.പി നാരായണൻ ഉപഹാരങ്ങൾ വിതരണം ചെയ്തു, പി ടി എ വൈസ് പ്രസിഡൻ്റ് വി മധുസുദനൻ, അധ്യാപകൻ അഭിലാഷ്.കെ,ഷിനി വാസു എന്നിവർ സംസാരിച്ചു. എൻ എസ് എസ് ലീഡർ അനാമിക.ഇ സ്വാഗതവും വളണ്ടിയർ ഷെഹാന.പി നന്ദിയും പറഞ്ഞു.

No comments