നാഗസാക്കി ദിനത്തിൽ യുദ്ധവിരുദ്ധ സ്തൂപം തീർത്ത് നീലേശ്വരം കോട്ടപ്പുറം സ്കൂൾ കുട്ടികൾ
നാഗസാക്കി ദിനത്തിൽ യുദ്ധവിരുദ്ധ സ്തൂപം തീർത്ത് കോട്ടപ്പുറത്തെ കുട്ടികൾ വ്യത്യസ്തമായി നാഗസാക്കി ദിനം ആചരിച്ചു. യുദ്ധവിരുദ്ധ സന്ദേശം നൽകി
സ്ക്കൂൾ കുട്ടികൾ ഉണ്ടാക്കിയ സുഡോക്കോ കൊക്കുകളും യുദ്ധവിരുദ്ധ പോസ്റ്ററുകളും കുത്തി നിർത്തിയാണ് 7 അടിയോളം ഉയരമുള്ള സ്തൂപം തീർത്തത്.
ശാസ്ത്രാധ്യാപകനായ രാജീവ് ടി.വി യുടെ നേതൃത്വത്തിലാണ് സ്തൂപം ഒരുക്കിയത്.
അധ്യാപകരും കുട്ടികളും രക്ഷിതാക്കളും ജനപ്രതിനിധികളും സ്തൂപത്തിൽ യുദ്ധ വിരുദ്ധ സന്ദേശങ്ങൾ എഴുതി കൈയ്യൊപ്പ് ചാർത്തി.
നീലേശ്വരം മുൻസിപ്പൽ ചെയർ പേഴ്സൺ ടി.വി. ശാന്ത പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ നിഷ.ബി, ഹെഡ്മാസ്റ്റർ കെ.സുരേഷ്, പി.ടി.എ പ്രസിഡണ്ട് അബ്ദുൾ മജീദ്,അധ്യാപകനായ എം. മോഹനൻ തുടങ്ങിയവർ സംസാരിച്ചു.
No comments