വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ബാലസംഘം നീലേശ്വരം ഏരിയ സമ്മേളനം
വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ബാലസംഘം നീലേശ്വരം ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.കുട്ടികളുടെ ബദൽ വിദ്യാഭ്യാസ പ്രസ്ഥാനമായ ബാലസംഘത്തിന്റെ നീലേശ്വരം ഏരിയ സമ്മേളനം ബങ്കളത്ത് വച്ച് ബാലസംഘം സംസ്ഥാന പ്രസിഡന്റ് ബി അനൂജ ഉദ്ഘാടനം ചെയ്തു.ഏരിയ പ്രസിഡന്റ് അനന്തു മോഹൻ പതാക ഉയർത്തി. സംസ്ഥാന കമ്മിറ്റി അംഗം കെ പി വൈഷ്ണവ്,ജില്ലാ എക്സിക്യൂട്ടീവ് അംഗം ഒ എം ബാലകൃഷ്ണൻ,ജില്ലാ കമ്മിറ്റി അംഗം മഞ്ജിഷ പി കെ എന്നിവർ പങ്കെടുത്തു.സമ്മേളനം അനന്ദുമോഹൻ, അർഷ, മീനാക്ഷി പ്രസീഡിയം) നിയന്ത്രിച്ചു.സബ്കമ്മിറ്റികൾ നന്ദനമോഹൻ, ആദിത്യ, അനന്യ (മിനുട്സ്) കാർത്തിക്, ജിതിൻറാം, ആത്മിക (പ്രമേയം) എന്നിവർ പ്രവർത്തിച്ചു. ഭാരവാഹികൾ :
അനന്തു മോഹൻ (സെക്രട്ടറി )
ജോ:സെക്രട്ടറി - സഞ്ജന ടി, കാർത്തിക് പി
പ്രസിഡന്റ് :അർഷ പി ആർ
വൈ:പ്രസിഡന്റ് :ജിതിൻ റാം, ആദിത്യ
കൺവീനർ :കെ എം വിനോദ്
ജോ:കൺവീനർ : ടി പി ലത, എ വി സന്തോഷ്
No comments