കാഞ്ഞങ്ങാട് ദുർഗ്ഗ ഹയർ സെക്കന്ററി സ്ക്കൂളിൽ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് യോഗം ചേർന്നു.
കാഞ്ഞങ്ങാട് ദുർഗ്ഗ ഹയർ സെക്കന്ററി സ്ക്കൂളിൽ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് യോഗം ചേർന്നു. സ്ക്കൂൾ പ്രിൻസിപ്പൽ ഡോ. എൻ വേണുനാഥിന്റെ അധ്യക്ഷതയിൽ കാഞ്ഞങ്ങാട്
ഇൻസ്പെക്ടർ ഓഫ് പോലീസ് അജിത്ത്കുമാർ പി ഉദ്ഘാടനവും വിശദീകരണവും നടത്തി. യോഗത്തിൽ വാർഡ് കൗൺസിലർ എൻ. അശോക് കുമാർ , പി.ടി.എ പ്രസിഡന്റ് വിജയകുമാർ കെ , ജനമൈത്രി ബീറ്റ് ഓഫീസ്സർ പ്രദീപൻ കോതോളി, എസ്.പി.സി അധ്യാപിക തുഷാര . എം എന്നിവർ സംസാരിച്ചു. അധ്യാപകരായ ജയൻ കെ.വി സ്വാഗതവും, ഹെഡ് മാസ്റ്റർ വിനോദ് കുമാർ മേലത്ത് നന്ദിയും പറഞ്ഞു. അധ്യാപകർ, പി.ടി.എ ,മദർ പി.ടി.എ മെമ്പർമാർ , വ്യാപാരി, ചുമട്ട് , ഓട്ടോത്തൊഴിലാളി പ്രതിനിധികൾ, എസ് പി സി, എൻ എസ് എസ് , സ്കൗട്ട് ആൻഡ് ഗൈഡ്സ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ലഹരിക്കെതിരെ ജാഗ്രത പുലർത്തുവാനും സ്ക്കൂൾ പരിസരം കർശനമായി നിരീക്ഷിക്കുവാനും മറ്റും യോഗത്തിൽ തിരുമാനിച്ചു.
No comments