കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ - കെഎസ്എസ്പിയു നീലേശ്വരം നോർത്ത് യൂണിറ്റ് കൺവെൻഷൻ നാളെ.
കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ - കെഎസ്എസ്പിയു നീലേശ്വരം നോർത്ത് യൂണിറ്റ് കൺവെൻഷൻ നാളെ.
രാവിലെ 10 മണിക്ക് ജനത കലാസമിതി ഹാളിലാണ് കൺവെൻഷൻ. കേരള സംഗീത നാടക അക്കാദമി പുരസ്കാര ജേതാവ് വി.ശശി, വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടിയ ക്രൈംബ്രാഞ്ച് സൈബർ സെല്ലിലെ പോലീസ് ഓഫീസർ പി.ആർ. ശ്രീനാഥ് എന്നിവരെ ആദരിക്കും. ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൽ നിന്ന് പിഎച്ച്ഡി നേടിയ ഡോ. അരുന്ധതി ചന്ദ്രൻ, എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾ എന്നിവർക്ക് അനുമോദനവുമൊരുക്കും.
No comments