Breaking News

സുന്നി മഹല്ല് ഫെഡറേഷൻ - എസ്‌എംഎഫ് മുഴുവൻ മഹല്ലുകളിലും നടത്തുന്ന ദർശനം 24 മഹല്ല് പൊതുജന കൺവെൻഷനുകൾ ജില്ലയിൽ തുടങ്ങി.

സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷൻ - എസ്‌എംഎഫ് മുഴുവൻ മഹല്ലുകളിലും നടത്തുന്ന ദർശനം 24 മഹല്ല് പൊതുജന കൺവെൻഷനുകൾ ജില്ലയിൽ തുടങ്ങി.
ജില്ലാതല ഉദ്ഘാടനം നീലേശ്വരം കോട്ടപ്പുറം ഇസ് ലാഹുൽ ഇസ്ലാം ജമാ അത്ത് ഓഡിറ്റോറിയത്തിൽ സമസ്ത കേന്ദ്ര മുശാവറ ഉപാധ്യക്ഷനും എസ്എം എഫ് ജില്ലാ പ്രസിഡന്റുമായ യു.എം.അബ്ദുൽ റഹ്മാൻ മൗലവി നിർവഹിച്ചു. എസ്എംഎഫിന്റെ കർമ പദ്ധതികൾ മഹല്ലുകളിൽ നടപ്പാക്കുന്നതോടെ ഇത്തരം സാമൂഹിക വിപത്തുക്കൾക്കും വിവാഹ ധൂർത്ത്, ആഭാസങ്ങൾ എന്നിവയ്ക്ക് ഒരു പരിധി വരെ തടയാൻ മഹല്ലു കമ്മിറ്റികൾക്ക് സാധിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. കോട്ടപ്പുറം ജമാഅത്ത് പ്രസിഡന്റ് കെ.പി. കമാൽ പതാക ഉയർത്തി. എസ്എംഎഫ് സംസ്ഥാന സെക്രട്ടറി സി.ടി.അബ്ദുൾഖാദർ ഹാജി തൃക്കരിപ്പൂർ അധ്യക്ഷനായി. സംസ്ഥാന വഖഫ് സമിതി ജനറൽ കൺവീനർ എ.പി.പി.കുഞ്ഞഹമ്മദ് ഹാജി തൃക്കരിപ്പൂർ ആമുഖ ഭാഷണം നടത്തി. സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി അഡ്വ.ഓണമ്പള്ളി മുഹമ്മദ് ഫൈസി വിഷയാവതരണം നടത്തി. ഹജ്ജ് കമ്മിറ്റി അംഗം പി.പി.മുഹമ്മദ് റാഫി, എസ്എംഎഫ് മണ്ഡലം പ്രസിഡന്റ് ഇ.എം. കുട്ടി ഹാജി, എ.ഹമീദ് ഹാജി കാഞ്ഞങ്ങാട്, പി.കെ. അബ്ദുൽ ഖാദർ ചീമേനി, സി.മുഹമ്മദ് കുഞ്ഞി, റഫീഖ് കോട്ടപ്പുറം, ഇഷജീർ, ഇബ്രാഹിം ഹാജി ഒടയംചാൽ, കുഞ്ചാർ മുഹമ്മദ് ഹാജി, അഹമ്മദ് ഫാളിലി പാണത്തൂർ, മുഹമ്മദ് ഷാഫി ഫൈസി, മുനീർ ഫൈസി നിസാമി, മജീദ് നിസാമി, എൻ.പി.അബ്ദുൽ ഹമീദ് മാസ്റ്റർ, കെ.എം.കെ. പടന്ന എന്നിവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എം.എച്ച്. മഹ്‌മൂദ് ചെങ്കള സ്വാഗതം പറഞ്ഞു. ജില്ലാ, മണ്ഡലം, മേഖല, പഞ്ചായത്ത്, മുൻസിപ്പൽ നേതാക്കൾ, ജില്ലാ പ്രീമാരിറ്റൽ ആർ.പിമാർ, ദർശനം 2024 ആർപിമാർ തുടങ്ങിയവർ സംബന്ധിച്ചു.

No comments