മടിക്കൈ നൂഞ്ഞിയിൽ ശ്രീ ദ്വിദന്ത ഗണപതിയാർ ക്ഷേത്രത്തിൽ അപൂർവമായ സൂര്യ ഗണപതി ഹോമം നടത്തി.
രണ്ട് കൊമ്പുള്ള ഗണപതി പ്രതിഷ്ഠയുള്ള മടിക്കൈ നൂഞ്ഞിയിൽ ശ്രീ ദ്വിദന്ത ഗണപതിയാർ ക്ഷേത്രത്തിൽ അപൂർവമായ സൂര്യ ഗണപതി ഹോമം നടത്തി.
സൂര്യകാലടി ഭട്ടതിരിയുടെ മുഖ്യ കാർമികത്വത്തിൽ നാടിന്റെയും കുടുംബങ്ങളുടെയും ഐശ്വര്യത്തിനാണ് ഹോമം നടത്തിയത്. നൂറുകണക്കിനാളുകൾ ഹോമത്തിൽ പങ്കെടുത്തു. നാളെ രാവിലെ 9 മണിക്ക് ക്ഷേത്രത്തിൽ ദൃഢകലശം, 11.30 ന് ക്ഷേത്രം തന്ത്രി അരവത്ത് പത്മനാഭൻ തന്ത്രിയുടെ കാർമികത്വത്തിൽ ശ്രീഭൂതലി ഉത്സവം, വൈകുന്നേരം 4 മണിക്ക് തായമ്പക, 7 മണിക്ക് അലങ്കാരപൂജ എന്നിവയുണ്ടാകും. ഉച്ചയ്ക്ക് 12 മണിക്ക് അന്നദാനം. ഇന്നലെ ക്ഷേത്രത്തിൽ ആചാര്യ വരവേൽപും ദൃഢകലശ പൂജയും ഉണ്ടായി.
No comments