Breaking News

നീലേശ്വരം പേരോൽ ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രത്തിൽ രാജ്മോഹൻ ഉണ്ണിത്താൻ എംപി സന്ദർശനം നടത്തി.

നീലേശ്വരം പേരോൽ ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രത്തിൽ അഷ്ടമിരോഹിണി നാളിൽ രാജ്മോഹൻ ഉണ്ണിത്താൻ എംപി സന്ദർശനം നടത്തി.
കാസർകോടിന്റെ ഗുരുവായൂർ എന്ന് ഭക്തർ വിശേഷിപ്പിക്കാറുള്ള ക്ഷേത്രമാണിത്. ക്ഷേത്രത്തിൽ എത്തിയ എംപിയെ ക്ഷേത്രം ട്രസ്റ്റി ഡോ.എൻ.ആർ.റാവു, ഡോ. കാർത്തിക് റാവു, ചന്ദ്രമോഹൻ നായിക്, അശ്വിൻ പൈ ചട്ടഞ്ചാൽ, ദീപക് പ്രഭു എന്നിവർ ചേർന്ന് സ്വീകരിച്ചു. ഇദ്ദേഹം വിവിധ വഴിപാടുകളും സമർപ്പിച്ചു. ജന്മാഷ്ടമി നാളിൽ രാവിലെ മുതൽ ക്ഷേത്രത്തിൽ നടതുറക്കൽ, ഉഷപൂജ, പഞ്ചാമൃതാഭിഷേകം. ഉച്ചയ്ക്ക് മഹാപൂജ, രാത്രി 10.30 ന് വിഷ്ണു സഹസ്രനാമജപം, വിശേഷാൽ പൂജകൾ എന്നിവയുണ്ടായി. ആരതി സമർപ്പണത്തോടെയാണ് ആഘോഷപരിപാടികളുടെ സമാപനം.

No comments