Breaking News

ചായ്യോത്ത്‌ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ റിട്ട.ഹെഡ്‌മാസ്‌റ്റര്‍ ചിറ്റാരിക്കാല്‍ നല്ലോംപുഴയിലെ എം.എ.ഡൊമിനിക്‌ (66) അന്തരിച്ചു.

ചായ്യോത്ത്‌ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ റിട്ട.ഹെഡ്‌മാസ്‌റ്റര്‍ ചിറ്റാരിക്കാല്‍ നല്ലോംപുഴയിലെ എം.എ.ഡൊമിനിക്‌ (66) അന്തരിച്ചു. സംസ്‌കാരം നാളെ ഉച്ചയ്‌ക്ക്‌ 1.30 ന്‌ കണ്ണിവയല്‍ സെന്റ്‌ സെബാസ്റ്റ്യന്‍ പള്ളി സെമിത്തേരിയില്‍. കമ്പല്ലൂര്‍, അട്ടേങ്ങാനം സ്‌കൂളുകളില്‍ അധ്യാപകനായും ഇടുക്കിയില്‍ ഹെഡ്‌മാസ്റ്റര്‍ ആയും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. ഭാര്യ: തെയ്യാമ്മ (മേരി- മുന്‍ അധ്യാപിക, നീലേശ്വരം രാജാസ്‌ എച്ച്‌എസ്‌എസ്‌). മക്കള്‍: നിത (സോഫ്‌റ്റ്‌ വെയര്‍ എഞ്ചിനീയര്‍, ബെംഗളൂരു), നിഥിന്‍ (സോഫ്‌ഫ്‌റ്റ്‌ വെയര്‍ എഞ്ചിനീയര്‍, എറണാകുളം). മരുമക്കള്‍: റോബിന്‍ ചെമ്പരത്തി ചെറുപുഴ (സോഫ്‌റ്റ്‌ വെയര്‍ എഞ്ചിനിയര്‍, ബെംഗളൂരു), ഡോ.ടീന (ദന്തഡോക്ടര്‍, എറണാകുളം).

No comments