ഹയർ സെക്കൻഡറി സ്കൂൾ പടന്നയിലെ ഹയർ സെക്കൻഡറി വിഭാഗം നാഷണൽ സർവീസ് സ്കീം ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു.
വി.കെ.പി.ഖാലിദ് ഹാജി മെമ്മോറിയൽ എംആർവി ഹയർ സെക്കൻഡറി സ്കൂൾ പടന്നയിലെ ഹയർ സെക്കൻഡറി വിഭാഗം നാഷണൽ സർവീസ് സ്കീം ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. നാഷണൽ സർവീസ് സ്കീം കാന്തിലോട്ട് നിർമിച്ചു നൽകുന്ന സ്നേഹഭവനത്തിൻ്റെ ധനസമാഹരണത്തിനായാണ് പരിപാടി സംഘടിപ്പിച്ചത്. പ്രിൻസിപ്പാൾ പി. ഈശ്വരൻ നമ്പൂതിരിയുടെ അദ്ധ്യക്ഷതയിൽ മുഷ്താഖ് മാലിദ്വീപ് ഉദ്ഘാടനം ചെയ്തു. നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസർ സജീവ് വടവന്തൂർ സ്വാഗതമാശംസിച്ചു. സ്കൂൾ മാനേജർ ടി.എം.സി. കുഞ്ഞബ്ദുള്ള, പിടിഎ പ്രസിഡണ്ട് ടി.കെ.എം. മുഹമ്മദ് റഫീഖ്, മാനേജ്മെൻ്റ് കമ്മിറ്റി അംഗം വി.കെ.പി. ഇസ്മയിൽ ഹാജി, പി. അബൂബക്കർ ഹാജി, പി. ജാഫർ, എൻഎസ്എസ് ഉപദേശക സമിതി അംഗം ഇബ്രാഹിം തട്ടാനിച്ചേരി, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ സി. പ്രമോദ്, ഹെഡ്മാസ്റ്റർ എം.സി. ശിഹാബ്, പിടിഎ വൈസ് പ്രസിഡണ്ട് രദീപ് കാനങ്കര, സീനിയർ അദ്ധ്യാപകൻ വി.കെ.പി. അബ്ദുൽ ജലീൽ, ടി.കെ.എം. അഹമ്മദ് ഷരീഫ്, എ.സി. അബ്ദുൾ സമദ്, എ.വി.രാഹുൽ, വി. സഞ്ജയ്, കെ.വി. ബിനേഷ്, അഹമ്മദ് റാഷിദ്, വളന്റിയർമാരായ ഹസ്സൻ റാസ്, വി. മുഹമ്മദ്, യു.കെ. ഫാത്തിമത്ത് ജസീറ എന്നിവർ സംസാരിച്ചു.
No comments