Breaking News

നീലേശ്വരം കിഴക്കൻ കൊഴുവൽ കോറോത്ത് തറവാട്ടിൽ നടന്ന രാമായണ മാസാചരണ പരിപാടികൾ സമാപിച്ചു..

നീലേശ്വരം കിഴക്കൻ കൊഴുവൽ കോറോത്ത് തറവാട്ടിൽ നടന്ന രാമായണ മാസാചരണ പരിപാടികൾ സമാപിച്ചു.
രാമായണ പാരായണം നിർവഹിച്ച രമണി സുരേന്ദന് തറവാട് കാരണവർ കുഞ്ഞിക്കണ്ണൻ നായർ ദക്ഷിണ സമ്മാനിച്ചു. തറവാട്ടിലെ മുതിർന്ന അംഗങ്ങളായ സുലോചന അമ്മ പൊന്നാട അണിയിച്ചു. നാരായണി അമ്മ മൊമന്റോ സമ്മാനിച്ചു. തറവാട് ട്രസ്റ്റ് ചെയർമാൻ കെ. ഗോവർധൻ രാജ് അധ്യക്ഷനായി. കോറോത്ത് രവീന്ദ്രൻ നായർ, കെ.വിനോദ് കുമാർ എന്നിവർ ആശംസകൾ നേർന്നു. തറവാട് ട്രസ്റ്റ് സെക്രട്ടറി കെ.രാജേന്ദ്രകുമാർ സ്വാഗതവും കെ.ദിനേശ് കുമാർ നന്ദിയും പറഞ്ഞു. പായസ വിതരണവുമുണ്ടായി.

No comments