Breaking News

ആർദ്ര കേരളം പുരസ്കാരത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനം കിനാനൂർ കരിന്തളം പഞ്ചായത്തിന്.

ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ച വെക്കുന്ന തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ആർദ്ര കേരളം പുരസ്കാരത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനം കിനാനൂർ കരിന്തളം പഞ്ചായത്തിന്.
പഞ്ചായത്തിലെ അലോപ്പതി, ആയുർവേദ, ഹോമിയോ ആരോഗ്യ സ്ഥാപനങ്ങളുടെ മികച്ച പ്രവർത്തനമാണ് പുരസ്കാരത്തിന് അർഹരാക്കിയത്. കരിന്തളം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേത്യത്വത്തിൽ നടന്ന സാന്ത്വന പരിചരണം, ജീവിത ശൈലി രോഗ നിയന്ത്രണ പ്രവർത്തനങ്ങൾ, പ്രതിരോധ കുത്തിവയ്പ്, ക്ഷയരോഗികൾക്കുള്ള പോഷകാഹാരം, വിപുലവും വ്യാപകവുമായ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ, വാർഡ് തല പകർച്ചവ്യാധി നിയന്ത്രണ പ്രവർത്തനങ്ങൾ, വയോ ജനങ്ങൾക്കും കുട്ടികൾക്കുമുള്ള വിവിധ പദ്ധതികൾ എന്നിവ ശ്രദ്ധിക്കപ്പെട്ടു. 
വിവിധ ആരോഗ്യ പദ്ധതികൾക്കായി പഞ്ചായത്ത് മാറ്റിവച്ച തുക മുഴുവനായി ചെലവഴിക്കുന്നത്. ആരോഗ്യ മേഖലയിൽ തുടർച്ചയായി 5 വർഷമായി പഞ്ചായത്ത് വിവിധ അംഗീകാരങ്ങൾ നേടി വരുന്നു. കരിന്തളം കുടുംബാരോഗ്യത്തിനു കീഴിൽ 4 ഉപകേന്ദ്രങ്ങളും കാട്ടിപ്പൊയിൽ, പരപ്പ അയുർവേദ ആശുപത്രികൾ, ചോയ്യങ്കോട്, തലയടുക്കം ഹോമിയോ ആശുപത്രികൾ, കോളംകുളത്തെ ഹോമിയോ പെരിഫറൽ സെന്റർ എന്നിവയാണ് പഞ്ചായത്തിലെ ആരോഗ്യ സ്ഥാപനങ്ങൾ. 34 അംഗ ഹരിതകർമസേന, 31 അങ്കണവാടി വർക്കർമാർ എന്നിവരുടെ ആരോഗ്യമേഖലയുമായി പ്രവർത്തനങ്ങളും പരിഗണിച്ചു. പഞ്ചായത്ത് പ്രസിഡന്റ ടി.കെ.രവി, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ.വി. അജിത് കുമാർ, പഞ്ചായത്ത് സെക്രട്ടറി എൻ.സി. ലീനമോൾ എന്നിവരുടെ മേൽനോട്ടത്തിലാണ് പ്രവർത്തനങ്ങൾ. കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. മേഘപ്രിയ, ഡോ. പ്രിയ, ഡോ.ഉഷ (ആയുർവേദം), ഡോ.സി.എസ്.സുമേഷ്, ഡോ. വിന്യ (ഹോമിയോ), ശാന്ത രജനീഷ് (പാലിയേറ്റീവ് കെയർ), പി. സി. സുമ (ഐസിഡിഎസ് സൂപ്പർവൈസർ), വിഇഒ, സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ ടി.ആർ. വിദ്യ, പി.മീനാക്ഷി (ഹരിത കർമസേന), എഫ്എച്ച്സി, എച്ച്ഐ, സുരേഷ് ബാബു, എൽഎച്ച്ഐ, ഷൈല മാത്യു, 4 വീതം ജെഎച്ച്ഐ, ജെപി എച്ച് എൻമാർ, 17 ആശാ വർക്കർമാർ എന്നിവർ ആരോഗ്യ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു. വാർഡുകൾ തോറും ആരോഗ്യ ഫെസിലിറ്റേഷൻ സെന്ററുകൾ ഉണ്ട്. 17 വാർഡുകളിലായി 54 മിനി എംസിഎഫുകൾ കരിന്തളത്ത് വിപുലമായ ആർആർഎഫ് എന്നിവയും പ്രവർത്തിക്കുന്നു.

No comments