Breaking News

കേരള സംഗീത നാടക അക്കാദമി പുരസ്കാര ജേതാക്കൾക്ക് നീലേശ്വരം ജനത കലാസമിതി അനുമോദനമൊരുക്കി.

കേരള സംഗീത നാടക അക്കാദമി പുരസ്കാര ജേതാക്കൾക്ക് നീലേശ്വരം ജനത കലാസമിതി അനുമോദനമൊരുക്കി.
നാടക അവാർഡ് ജേതാവ് സംവിധായകൻ വി.ശശി, ഗുരുപൂജ അവാർഡ് നേടിയ നടി അമ്മിണി ചന്ദ്രാലയം എന്നിവരെയാണ് അനുമോദിച്ചത്. സിനിമ - നാടക സംവിധായകൻ എം.ടി. അന്നൂർ അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു. ജനത കലാസമിതി പ്രസിഡന്റ് പിനാൻ നീലേശ്വരം അധ്യക്ഷനായി. എം.വി. ഭരതൻ അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തി. നന്മ ജില്ലാ സെക്രട്ടറി കെ.എൻ. കീപ്പേരി, വി.ശശി, അമ്മിണി ചന്ദ്രാലയം, ജനത കലാസമിതി വൈസ് പ്രസിഡന്റ് കെ. രാജഗോപാലൻ നായർ എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി വി.കെ.രാമചന്ദ്രൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി യമുന. കെ നായർ നന്ദിയും പറഞ്ഞു.

No comments