Breaking News

ഇരു വൃക്കകളും തകരാരിലായി ചികിത്സയിൽ കഴിയുന്ന നീലേശ്വരം കാര്യങ്കോട്ടെ എ. അനിത ചികിത്സാസഹായം തേടുന്നു.

ഇരു വൃക്കകളും തകരാരിലായി ചികിത്സയിൽ കഴിയുന്ന നീലേശ്വരം കാര്യങ്കോട്ടെ എ. അനിത ചികിത്സാസഹായം തേടുന്നു.
ഡയാലിസിന് വിധേയയായി ജീവിതം മുന്നോട്ടു നീക്കുന്ന ഇവർക്ക് വൃക്ക മാറ്റി വെക്കൽ ഉൾപ്പെടെയുള്ള ചികിത്സാ ചെലവുകൾ താങ്ങാവുന്നതല്ല. നിർധന കുടുംബമാണ് ഇവരുടേത്. ഈ സാഹചര്യത്തിൽ തുടർചികിത്സയ്ക്കായി നാട്ടുകാർ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. നീലേശ്വരം നഗരസഭ മരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ.പി.രവീന്ദ്രൻ (ചെയർമാൻ), എ.കെ. പ്രശാന്ത് കാര്യങ്കോട് (വർക്കിങ് ചെയർമാൻ), കെ.ജിലീഷ് (കൺവീനർ), വി.സുരേന്ദ്രൻ (ട്രഷറർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ. എം.രാജഗോപാലൻ എംഎൽഎ, നഗരസഭ ചെയർപേഴ്സൺ ടി.വി. ശാന്ത, വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫി എന്നിവർ രക്ഷാധികാരികളാണ്. ഉദാരമതികളുടെ സഹായങ്ങൾ ഫെഡറൽ ബാങ്ക് നീലേശ്വരം ശാഖയിലെ 10700200013657 നമ്പർ അക്കൗണ്ടിലേക്കോ 7593020965 എന്ന ഗൂഗിൾ പേ നമ്പറിലേക്കോ അയക്കണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു. ബാങ്ക് IFSC കോഡ്: FDRL0001070. വിവരങ്ങൾക്ക് ഫോൺ നമ്പർ: 9544686604 (കെ.ജിലീഷ്), 9961431886 (വി.സുരേന്ദ്രൻ).

No comments