രാമായണ മാസാചരണ ഭാഗമായി കരിന്തളം പുലയനടുക്കം ശ്രീ സുബ്രഹ്മണ്യ കോവിലിൽ രാമായണം പ്രശ്നോത്തരി മത്സരം നടത്തി.
രാമായണ മാസാചരണ ഭാഗമായി കരിന്തളം പുലയനടുക്കം ശ്രീ സുബ്രഹ്മണ്യ കോവിലിൽ രാമായണം പ്രശ്നോത്തരി മത്സരം നടത്തി.
കോവിൽ പ്രസിഡന്റ് സി.വി. ഭാവനൻ മത്സരം ഉദ്ഘാടനം ചെയ്തു. വിനു. പി.നായർ ക്വിസ് മാസ്റ്റർ ആയിരുന്നു. എൽപി വിഭാഗത്തിൽ മാധവ് മുരളി ഒന്നും സ്ഥാനവും ഘനശ്യാം രണ്ടാം സ്ഥാനവും നേടി. മറ്റു വിഭാഗങ്ങളിലെ വിജയികൾ: യുപി വിഭാഗം. 1. ഗൗതം കൃഷ്ണ, 2. റിയ ഹരി. ഹൈസ്കൂൾ: 1. ശ്രീനന്ദ് ശ്രീജിത്ത്, 2. വൈഷ്ണവ് ദിനേശൻ. പൊതുവിഭാഗം: 1. കാർത്തിക കിഷോർ, 2. കെ.ദൃശ്യ. 4 വിഭാഗങ്ങളിലായി നിരവധി പേർ മത്സരത്തിൽ പങ്കെടുത്തു.
No comments