നീലേശ്വരം വട്ടപ്പൊയിലിലെ 18 കുടുംബങ്ങൾ 15 വർഷമായി കാത്തിരിക്കുന്ന റോഡിന് തുടക്കം കുറിച്ചു.
നീലേശ്വരം വട്ടപ്പൊയിലിലെ 18 കുടുംബങ്ങൾ 15 വർഷമായി കാത്തിരിക്കുന്ന റോഡിന് തുടക്കം കുറിച്ചു.
റോഡിന്റെ തുടക്കത്തിൽ സ്വകാര്യ വ്യക്തി സ്ഥലം വിട്ടു നൽകാത്തതാണ് റോഡിന്റെ വഴിമുടക്കിയത്. കഴിഞ്ഞ വർഷം ജനമൈത്രി പോലീസിന്റെ ബീറ്റിനിടെ ഭർത്താവ് കിടപ്പുരോഗിയാണെന്നും ആശുപത്രിയിൽ കൊണ്ടുപോകാൻ മാർഗമില്ലെന്നും ഇവിടത്തെ വീട്ടമ്മ ജനമൈത്രി ബീറ്റ് ഓഫീസർ പ്രദീപനോട് പറയുകയായിരുന്നു. റോഡിന് സ്ഥലം വിട്ടുകൊടുക്കേണ്ട സ്ഥലം ഉടമ സ്ഥലം തരാൻ തയ്യാറില്ലെന്നും അറിയിച്ചു. സ്ഥലം ഉടമയുടെ വീട് സന്ദർശിച്ച പോലീസ് സംഘത്തിന് ഉടമ വിദേശത്തായതിനാൽ സ്ഥലം തരാൻ നിർവാഹമില്ലെന്നും കുടുംബനാഥൻ നാട്ടിൽ വന്നിട്ടു നോക്കാമെന്നും മറുപടി കിട്ടി. 2 മാസം മുമ്പ് ഉടമ നാട്ടിലെത്തിയതോടെ ജനമൈത്രി പോലീസ് ചെന്നുകണ്ട് കാര്യങ്ങൾ പറഞ്ഞു മനസിലാക്കിയതോടെ ഇദ്ദേഹം സ്ഥലം വിട്ടു കൊടുക്കാൻ തയ്യാറായി. ജനമൈത്രി ബീറ്റ് ഓഫീസർ പ്രദീപൻ കോ തോളിയുടെ നിരന്തര ഇടപെടലിലാണ് റോഡ് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ പോകുന്നതെന്നും മഴ കഴിഞ്ഞ ഉടൻ പണി തുടങ്ങുമെന്ന് റോഡ് നിർമാണ കമ്മിറ്റി ഭാരവാഹികളായ വി.വി.ഷൈൻമോൻ, എ.വി. മഹേഷ്, രതീഷ്, കെ.സന്തോഷ് കുമാർ, പി.പി. പ്രദീപ് കുമാർ, പ്രേമലത ടീച്ചർ എന്നിവർ അറിയിച്ചു.
നീലേശ്വരം നഗരസഭ വാർഡ് കൗൺസിലർ എ.ബാലകൃഷ്ണൻ, നീലേശ്വരം സബ് ഇൻസ്പെക്ടർമാരായ മധുസൂദനൻ മടിക്കൈ, പ്രദീപ് തൃക്കരിപ്പൂർ, ജനമൈത്രി ബീറ്റ് ഓഫീസർ പ്രദീപൻ കോതോളി എന്നിവർ സ്ഥലം സന്ദർശിച്ചു. റോഡിന് കൺസെന്റ് വാങ്ങി സൈറ്റ് പ്ലാൻ തയ്യാറാക്കി നഗരസഭയുടെ ആസ്തി രജിസ്റ്ററിൽ ഉൾപ്പെടുത്തിയ ശേഷം ഫണ്ട് അനുവദിക്കുമെന്ന് വാർഡ് കൗൺസിലർ എ.ബാലകൃഷ്ണൻ അറിയിച്ചു.
No comments