നീലേശ്വരം സേവാഭാരതി തളിയിൽ ക്ഷേത്ര സമീപം രാമായണ പ്രശ്നോത്തരി നടത്തി.
നീലേശ്വരം സേവാഭാരതി തളിയിൽ ക്ഷേത്ര സമീപം രാമായണ പ്രശ്നോത്തരി നടത്തി.
യുപി, ഹൈസ്കൂൾ, പൊതു വിഭാഗങ്ങളിലാണ് മത്സരം നടന്നത്. സേവാഭാരതി നീലേശ്വരം മുൻസിപ്പൽ കമ്മിറ്റി പ്രസിഡണ്ട് ഗോപിനാഥൻ മുതിരക്കാലിൻ്റെ അധ്യക്ഷതയിൽ സേവാഭാരതി ജില്ലാ ജനറൽ സെക്രട്ടറി സംഗീത വിജയൻ ഉദ്ഘാടനം ചെയ്തു. യു. പി. വിഭാഗത്തിൽ ശ്രീലക്ഷമി.കെ, ഋഷികേശ് .പി, ഹൈസ്കൂൾ വിഭാഗത്തിൽ സാൻവി.എസ്.വിനോദ്. ഇശൽ.കെ, പൊതു വിഭാഗത്തിൽ കെ.ടി.ഉഷ പള്ളിക്കര, തമ്പായി അമ്മ എന്നിവർ ഒന്നും, രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. സുരേഷ് കൊക്കോട്ട്, അരുൺ കരിങ്ങാട്ട് എന്നിവർ മത്സരം നടത്തി. ഭാരതീയ വിചാര കേന്ദ്രം ജില്ലാ പ്രസിഡന്റ് മുരളീധരൻ പാലമംഗലം സമ്മാനദാനം നടത്തി, .34 തവണ രക്തം നൽകിയ സജിത്ത് പള്ളിക്കരയെ യോഗത്തിൽ വെച്ച് ആദരിച്ചു. ഹരീഷ് .പി.പി. പി.ടി.രാജേഷ്, ശ്യാമ ശ്രീനിവാസൻ, പ്രഭാകരൻ ചാപ്പയിൽ, രാമകൃഷ്ണൻ വാഴുന്നോറടി, ഗീത തമ്പാൻ എന്നിവർ സംസാരിച്ചു. സി. എച്ച്. സുനന്ദ സ്വാഗതവും സുചേത ടീച്ചർ നന്ദിയും പറഞ്ഞു.
No comments