Breaking News

നീലേശ്വരം പട്ടേനയിലും ചിറപ്പുറത്തും സിപിഎം ബഹുജന കൂട്ടായ്മയൊരുക്കി.

നീലേശ്വരം പട്ടേനയിലും ചിറപ്പുറത്തും സിപിഎം ബഹുജന കൂട്ടായ്മയൊരുക്കി. സിപിഎം നീലേശ്വരം ലോക്കൽ കമ്മിറ്റി പട്ടേനയിൽഒരുക്കിയ ബഹുജന കൂട്ടായ്മ
എം.രാജഗോപാലൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. എ. തമ്പാൻ നായർ അധ്യക്ഷനായി.  എ.വി സുരേന്ദ്രൻ , ദാക്ഷായണി കുഞ്ഞിക്കണ്ണൻ, കെ.വി അഭിലാഷ്, സി.വി വിനോദ് ,കെ.പി രാജേഷ് എന്നിവർ സംസാരിച്ചു.  കെ.രഘു സ്വാഗതം പറഞ്ഞു.
ചിറപ്പുറത്ത് നടന്ന ബഹുജന കൂട്ടായ്മ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ ഉദ് ഘാടനം ചെയ്തു.
ഒ.വി രവിന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എ.വി സുരേന്ദ്രൻ, പി.വി സതീശൻ ,പി.എം സന്ധ്യ, കെ. ജാനു., വിവിപ്രകാശൻ, എം അജേഷ് എന്നിവർ സംസാരിച്ചു
കെ.രഘു സ്വാഗതം പറഞ്ഞു

No comments